Obituary
പേരാമ്പ്ര: പരപ്പില്‍ പ്രഞ്ജനത്തില് ശങ്കരന് നായരുടെ മകന് (33) നിര്യാതനായി. അബൂദബിയില്‍ എ.ഡി.സി.ബി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പുഷ്പലത. ഭാര്യ: ഹൃദ്യ (നഴ്സ് അബൂദബി). മക്കള്‍: ആദിദേവ്, ആദ്യ. സഹോദരന്: അര്ജുന് ശങ്കര്‍.
തൂണേരി: വെള്ളൂരിലെ മഠത്തിൽ താമസിക്കും തയ്യിൽ (80) നിര്യാതനായി. ഭാര്യ: നെല്ലിയുള്ളതിൽ ഖദീജ. മക്കൾ: കുഞ്ഞമ്മദ് (ദുബൈ), ഫൗസിയ, റാഷിദ് (ദുബൈ). മരുമക്കൾ: യൂസഫ് (ഖത്തർ), സാജിദ, ഇർഫാന.ൃ പൊക്കി നാദാപുരം: കോടഞ്ചേരി കളമുള്ളതിൽ മീത്തൽ പൊക്കി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശാന്ത (പുറമേരി), ലീല, രമ. മരുമക്കൾ: പരേതനായ കുമാരൻ, കരുണൻ, ദാമോദരൻ.
കോയമ്പത്തൂർ: കണുവായ്ക്ക് സമീപമുണ്ടായ കാറപകടത്തിൽ നാല് യുവാക്കൾ മരിച്ചു. കോയമ്പത്തൂർ സീരനായ്ക്കൻപാളയം എസ്. ഇന്ദിരേഷ് (22), വടകോവൈ എൻ. മണികണ്ഠൻ (22), പൂമാർക്കറ്റ് ആർ. കാർത്തിക് രാജു (23), കസ്തൂരിനായ്ക്കൻപാളയം വി. മോഹൻ ഹരി (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വടകോവൈ സ്വദേശി പ്രകാശിനെ (23) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദരീഷ്, പ്രകാശ് എന്നിവർ ഹിന്ദുസ്ഥാൻ കോളജ് വിദ്യാർഥികളും മറ്റുള്ളവർ പൂർവ വിദ്യാർഥികളുമാണ്. സുഹൃത്തിൻെറ പിറന്നാളാഘോഷത്തിൽ പെങ്കടുത്ത് മടങ്ങവെ കണുവായ് കാളയന്നൂരിന് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാലുപേരും തൽക്ഷണം മരിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നരക്കാണ് അപകടം. തടാകം പൊലീസ് കേസെടുത്തു.
പന്നിയങ്കര: കാക്കോളി (ബാബു -58) നിര്യാതനായി. പിതാവ്: പരേതനായ പരമേശ്വരൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ഷാജീഭായ്. മക്കൾ: ആഷ്മന, അമൃത. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: ജയരാജ്, ജയപ്രഭ.
മക്കട: തറോൽ രവികുമാറിൻെറ (അത്താണിക്കൽ വള്ളിക്കുന്ന്) ഭാര്യ എൻ.കെ. (50) നിര്യാതയായി. പിതാവ്: മാവിളി പത്മനാഭൻ നായർ (റിട്ട. ഖാദി ബോർഡ്). മാതാവ്: സി. തങ്കമ്മ (റിട്ട. ശിരസ്തദാർ കോഴിക്കോട് ജില്ല കോടതി). സഹോദരൻ: എൻ.കെ. സജിത് (ദേവസ്ഥാനം ടൂർസ് ആൻഡ് ട്രാവൽസ്). സഹോദരി: പരേതയായ ബീന. സംസ്കാരം ശനിയാഴ്ച മൂന്നിന് കോട്ടൂപ്പാടം വീട്ടുവളപ്പിൽ.
നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡിൽ ചെറുനെല്ലിക്കടുത്ത് പതിനാലാം മൈലിലുണ്ടായ വാഹനാപകടത്തിൽ ചന്ദ്രാമല എസ്റ്റേറ്റ് ഊത്തുക്കുഴി ഡിവിഷനിൽ ജോലി ചെയ്യുന്ന തൊഴിലാളി സുരേഷ് ബാബു (33) മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ഒാടെ നെന്മാറ ഭാഗത്തേക്ക് സ്കൂട്ടറിൽ പോയ സുരേഷ്ബാബു എതിരേ വന്ന റവന്യു വകുപ്പിൻെറ വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെ സ്കൂട്ടർ തെന്നി വീണാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ തലയടിച്ച സുരേഷ് ബാബുവിനെ നെന്മാറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാടഗിരി പൊലീസ് സ്ഥലത്തെത്തി. സുരേഷ് ബാബുവിൻെറ ഭാര്യ: സജ്ന. മക്കൾ: അക്ഷര, അക്ഷയ.
കോഴിക്കോട്: എമിറേറ്റ്സ് എയർലൈൻസ് മുൻ ജീവനക്കാരി ഗാന്ധി റോഡ് ആറാം ഗേറ്റിനു സമീപം കാട്ടുപറമ്പത്ത് വീട്ടിൽ (45) നിര്യാതയായി. പിതാവ്: പരേതനായ കെ.പി. ജയറാം. മാതാവ്: പ്രഭ ജയറാം. സഹോദരൻ: പ്രീത് ജയറാം.
; ആശുപത്രിയിലെത്തിച്ചത് ഒരു മണിക്കൂറോളം വൈകി പന്തീരാങ്കാവ്: അങ്ങാടിയിൽ കുഴഞ്ഞ് വീണ യുവാവ് പ്രാഥമിക ശുശ്രൂഷപോലും ലഭിക്കാതെ കിടന്നത് ഒരു മണിക്കൂറോളം സമയം. ഒടുവിൽ ഗ്രാമ പഞ്ചായത്ത് അംഗവും സന്നദ്ധ പ്രവർത്തകനും ചേർന്ന് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. പെരുമണ്ണ പൊയിൽതാഴം പാലത്തിൽ പുറായ് താമസിക്കുന്ന ഒടുമ്പ്ര കുടുംബാങ്കണ്ടി പരേതനായ ശ്രീധരൻെറ മകൻ ജിനീഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ പെരുമണ്ണ മത്സ്യമാർക്കറ്റിന് സമീപത്താണ് ജിനീഷ് കുഴഞ്ഞു വീണത്. ആളുകൾ ചുറ്റും കൂടി നിന്നതല്ലാതെ പ്രഥമ ശുശ്രൂഷ നൽകാനോ ആശുപത്രിയിലെത്തിക്കാനോ തയാറായില്ല. തുടർന്ന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയെങ്കിലും സ്വകാര്യ ആംബുലൻസ് എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശിഹാബ് തങ്ങൾ റിലിഫ് സൻെറർ ആംബുലൻസ് ഡ്രൈവർ റഹീം, ഗ്രാമ പഞ്ചായത്ത് അംഗം എം.എ. പ്രതീഷ് എന്നിവർ ചേർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ജിനീഷിന് നെഞ്ചു വേദന വന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: തങ്കമണി. ഭാര്യ: നിഷ. മക്കൾ: ആകാശ്, ആദർശ്. സഹോദരങ്ങൾ: ജിതേഷ് , രാജേഷ്.
താമരശ്ശേരി: പരേതനായ കണ്ണന്തറ ദേവസ്യയുടെ ഭാര്യ (72) നിര്യാതയായി. കൽപറ്റ കൊരണ്ടിയാറുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, പരേതയായ ബീന, ഷാജു (അധ്യാപകർ, ബസേലിയോസ് ഈങ്ങാപ്പുഴ), അഡ്വ. ബെന്നി. മരുമക്കൾ: അഗസ്റ്റിൻ കണിയേറാത്ത് കൂരാച്ചുണ്ട്, അജീഷ് പത്തനംതിട്ട, റിൻസി കല്ലിടുക്കിൽ (നിർമല സ്കൂൾ ചമൽ), എലിസബത്ത് കളപ്പുരക്കൽ (നസ്റത്ത് യു.പി സ്കൂൾ കട്ടിപ്പാറ). സംസ്കാരം ശനിയാഴ്ച രാവിലെ10ന് ചമൽ സൻെറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.
കോടാലി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കന് മരിച്ചു. കടമ്പോട് കിഴക്കനേടത്ത് കുര്യാക്കോസിൻെറ മകന് എബ്രഹാമാണ് (തങ്കച്ചന്-58) വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആഗസ്റ്റ് ഒന്നിന് ഇരിങ്ങാലക്കുടക്ക് സമീപം തുമ്പൂരില്‍ ഇയാള്‍ സഞ്ചരിച്ച ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ: ആലീസ്. മക്കള്‍: ടിസ, ടിനു, അപര്‍ണ. മരുമക്കള്‍: സ്റ്റാന്‍ലി, എല്‍ദോസ്.
കുഞ്ഞിക്കമ്മു പനമരം: റിട്ട. വെഹിക്കിൾ സൂപ്പർവൈസറും ഡ്രൈവേഴ്സ് യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പനമരം കൊല്ലിവയൽ വാകയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് ഷിഫിൽ, ഷഫ്ന. മരുമക്കൾ: മുനീർ നാടകശ്ശേരിയിൽ, ജെബിന. WDD1KUNJIKAMMU
ശിവദാസ മേനോൻ കോഴിക്കോട്: തിരുവണ്ണൂർ ചെങ്കളത്ത് ശിവദാസ മേനോൻ (ഉണ്ണി-90-റിട്ട. റിസർവ് ബാങ്ക്) മുംബൈയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: അനിൽ മേനോൻ (മുംബൈ), ശരത് മേനോൻ (ബെൽജിയം), മീര മേനോൻ (മുംബൈ). മരുമക്കൾ: മായ മേനോൻ, ഉഷ മേനോൻ (മോളി), ഗോപകുമാർ മേനോൻ. സഹോദരങ്ങൾ: പരേതരായ മല്ലിക അമ്മ, സി.ബി. മേനോൻ, സി.ജി. മേനോൻ, രാമചന്ദ്രൻ, സതീദേവി അമ്മ, കനകം അമ്മ, സുശീല മേനോൻ.