Obituary
പെരിങ്ങത്തൂർ: മത്തിപ്പറമ്പിലെ എസ്.പി മഹലിൽ ആയിഷ ബീവി (62) നിര്യാതയായി. പരേതരായ അബ്ദുല്ലക്കുട്ടിയുടെയും ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: ഞണ്ടൻ കുനി എസ്.പി മഹലിൽ മഹമ്മൂദ്. മക്കൾ: മുബീർ (ഖത്തർ), അസീസ് (ബഹ്റൈൻ), മുഹ്സിന. സഹോദരങ്ങൾ: ബഷീർ, ഖാലിദ്, ഫാറൂഖ്, സിദ്ദീഖ് (എല്ലാവരും ഖത്തർ), സറീന, പരേതനായ കോയ. മരുമക്കൾ: സമീർ (പുല്ലൂക്കര), മുനീറ, റഷീദ
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പരേതരായ പൊട്യാമ്പി ദാമോദരൻ (റിട്ട. സെക്രട്ടറി, തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക്)-ചപ്പൻ ശോഭന ദമ്പതികളുടെ മകൾ പൊട്യാമ്പി ജീജ (45) നിര്യാതയായി. ഭർത്താവ്: എ.വി. മധു (അസി. കൃഷി ഓഫിസർ, പിലിക്കോട്). മക്കൾ: മിലിന്ദ്, മിഥുൽ. സഹോദരങ്ങൾ: ജഷിത് ബാബു (പൂക്കോത്ത് തെരു), സിജിഷ് ബാബു (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 11ന് കരിവെള്ളൂരിലെ സമുദായ ശ്മശാനത്തിൽ.
പയ്യന്നൂർ: കേളോത്ത് താമസിക്കുന്ന റിട്ട. ബി.എസ്.എഫ് ഭടൻ കുണ്ടത്തിൽ കുഞ്ഞിരാമൻ (84) നിര്യാതനായി. ഇന്ത്യ-ചൈന, ഇന്ത്യ-പാക് യുദ്ധങ്ങളിൽ പങ്കെടുത്ത് വിശിഷ്ട സേവ മെഡൽ നേടിയിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: രമേശൻ (മുംബൈ), രജനി, രാജേഷ്, സജിത, കിഷോർ (സി.പി.എം കേളോത്ത് ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: സ്വാതി (മുംബൈ), സത്യൻ, വിശ്വനാഥൻ, നിമിഷ. സഹോദരങ്ങൾ: ലക്ഷ്മി, സാവിത്രി, കൗസല്യ, പരേതരായ കുണ്ടത്തിൽ ദേവകി, ഗോപാലൻ, നാരായണൻ, വിജയൻ. സംസ്കാരം വ്യാഴം രാവിലെ 10.30ന് കേളോത്ത് സമുദായ ശ്മശാനത്തിൽ.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി, കല്ലേരി ബാലകൃഷ്ണൻ (63) നിര്യാതനായി. സഹോദരി മരിച്ചതിന്റെ ഒമ്പതാം നാളാണ് ബാലകൃഷ്ണന്റെ മരണം. പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീധരൻ, ശശി, സുരേഷ് ബാബു, റീന, പരേതയായ ജാനകി. സഞ്ചയനം വെള്ളിയാഴ്ച.
മേപ്പയൂർ: കാരയാട് മസ്ജിദുന്നൂറിന്റെയും ദാറുസ്സലാം മദ്റസയുടെയും ഭാരവാഹിയായിരുന്ന ഓട്ടുപുരക്കൽ പക്കു (75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: റിയാസ് (ഗവ. ഹൈസ്കൂൾ ചെറുവണ്ണൂർ), റസീന. മരുമക്കൾ: സിദ്ദീഖ് (കാക്കൂർ), ഷഹന (കാളിയത്ത് മുക്ക്). സഹോദരങ്ങൾ: മൊയ്തി, അബു, അബ്ദുൽ സലാം, ആയിഷ, പാത്തുമ്മ, സൈനബ, റാബിയ, പരേതനായ ഒ.പി. അമ്മദ്, മഹമ്മൂദ്.
വടകര: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായ ചോമ്പാൽ ഐസ് പ്ലാന്റ് റോഡിൽ പഞ്ചാംപറമ്പത്ത് ഇ.വി. ശ്രീധരൻ (80) നിര്യാതനായി. വളരെക്കാലം കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു. മദ്റാസിൽ കലാകൗമുദി പ്രതിനിധിയായി. പിന്നീട് തിരുവനന്തപുരം കലാകൗമുദി വാരികയിലും കഥ വാരികയിലും കാൽ നൂറ്റാണ്ട് കാലം പ്രവർത്തിച്ചു. വീക്ഷണത്തിൽ ന്യൂസ് എഡിറ്ററും കോളമിസ്റ്റുമായിരുന്നു. എലികളും പത്രാധിപരും, താമരക്കുളത്തെ അമ്മുക്കുട്ടി തുടങ്ങി നിരവധി കഥാസമാഹാരവും ഏതോ പൂക്കൾ, നന്ദി മാത്രം എന്നീ നോവലുകളും നിരവധി ലേഖന സമാഹരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി സരോജിനി.
വടകര: ഏറാമല വരിക്കോളി പവിത്രൻ (59) കിഴക്കേചാലിൽ നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: അൻവിത, അൻരൂപ്. മരുമകൻ: നിഖിൽ (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: മോഹൻ, രഘുനാഥ്, ഉഷ, മുരളീധരൻ, ഉണ്ണികൃഷ്ണൻ, ശിവാനന്ദൻ.
മുക്കം: ചേന്ദമംഗലൂർ ചേന്ദാകുന്നത്ത് ഫാത്തിമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: സക്കീന, റംല, കമർ, അബ്ദു, ആമിന. മരുമക്കൾ: ഷൗക്കത്ത്, കോയക്കുട്ടി, സുലൈഖ, നസീദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
ബാലുശ്ശേരി: പുത്തൂർവട്ടം കോണങ്കോട്ടുമ്മൽ ആണ്ടി (60) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: യശോദ. മക്കൾ: അഭിലാഷ്, അഭിന. മരുമക്കൾ: ഗീതു (ചീക്കിലോട്), രതീഷ് (പുത്തൂർവട്ടം). സഞ്ചയനം ഞായറാഴ്ച.
കക്കട്ടിൽ: കായക്കൂൽ ചാലുപറമ്പത്ത് നാരായണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: രജന, രജില. സഹോദരങ്ങൾ: ലീല, ശീധരൻ, അശോകൻ, ജാനകി.
നരിക്കുനി: പാലങ്ങാട് മുണ്ടപ്പിലാക്കിൽ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഹാരിസ്, അൻഷിദ, മുഹമ്മദ് അനീസ് (സിറാജ് വിതരണക്കാരൻ). മരുമക്കൾ: അർഷിദ കരിയാത്തൻ കാവ്, ആഷിഫ് പൂനൂർ.
തോടന്നൂർ: കുട്ടോത്ത് പണിക്കോട്ടി റോഡ് പരേതനായ വള്ളൂർക്കണ്ടി മൊയ്തുവിന്റെ ഭാര്യ മൈമു ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: സുലൈഖ, അബ്ദുൽ ഹമീദ് (റിട്ട. മാനേജർ, കേരള ഗ്രാമീണ് ബാങ്ക്), കുഞ്ഞബ്ദുല്ല, സാറ, നാസർ. മരുമക്കൾ: അഹമ്മദ് (റിട്ട. എയർഫോഴ്സ്), ഷരീഫ, ഷാഹിദ, അബ്ദുറഹ്മാൻ മേയന, സക്കീന. സഹോദരങ്ങൾ: പ്രഫ. വി.വി. കുഞ്ഞബ്ദുല്ല (റിട്ട. പ്രിൻസിപ്പൽ, ഫാറൂഖ് കോളജ്), കുഞ്ഞക്കദീശ, പരേതയായ കൂമുള്ളതിൽ കുഞ്ഞയിശ, വാര്യം വീട്ടിൽ ഇബ്രായി, കുഞ്ഞിപ്പാത്തു, നഫീസ.