അന്തിക്കാട്: പേരാൻ മാർക്കറ്റിന് സമീപത്തെ വലിയകത്ത് മുഹമ്മദിെൻറ മകൻ മാലുക്ക എന്ന അബ്ദുൽ ഹഖ് (81) നിര്യാതനായി. ആർമി ഉദ്യോഗസ്ഥനായിരുന്നു. കെ.എസ്.ഇ.എസ്.എൽ അന്തിക്കാട് മുൻ പ്രസിഡൻറ്, ബ്ലോക്ക് ജോയൻറ് സെക്രട്ടറി, തൃശൂർ ആൽഫ ഹോസ്പീസ് വളൻറിയർ കമ്മിറ്റി ജോയൻറ് സെക്രട്ടറി, അന്തിക്കാട് മഹല്ല് മുൻ വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന, ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. മുൻകാല പ്രവാസി കൂടിയാണ്.
ഭാര്യ: പി.വി. സുഹറ (റിട്ട. ഹെഡ്മിസ്ട്രസ്, എ.എൽ.പി.എസ് ബ്രഹ്മകുളം). മക്കൾ: സാഫിർ (അബൂദബി), സമീർ ഹഖ് (സിനിമ ഫോട്ടോഗ്രാഫർ), സബിത. മരുമക്കൾ: നവാസ് പുതുശ്ശേരി, സമീറ, ഷഫ്ന.