Obituary
മൂടാടി: വസന്ത് വിഹാറിൽ പരേതനായ ജി.പി. റാവുവിൻെറ മകൻ പി. (60) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: വിമല റാവു. മക്കൾ: വിശ്വാസ് റാവു, വിശ്വജിത് റാവു. സഹോദരങ്ങൾ: പി. ദേവാനന്ദ് റാവു, പി.സ്വതന്ത്രറാവു, പി. ഹേമന്ത് റാവു, ബിന്ദു അനന്ത് കമ്മത്ത്.
നടുവണ്ണൂർ: കാവുന്തറ പള്ളിയത്ത് കുനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ തെങ്ങുവീണ് യാത്രക്കാരൻ മരിച്ചു. വാകമോളിയിലെ പെരുമ്പോകുനി റഷീദിൻെറ മകൻ റാബിഹ് ഷാ (16) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. മാതാവ്: ബുഷറ. സഹോദരി: റൂബി ഫാത്തിമ. ഒരു സഹോദരനുമുണ്ട്.
പുരുഷോത്തമൻ ബേപ്പൂർ: ബി.സി റോഡ് ചീർപ്പുപാലത്തിന് സമീപം മേച്ചേരി പുരുഷോത്തമൻ (75) നിര്യാതനായി. മക്കൾ: ജിജി, ജിതേഷ്, ജിജോ. മരുമക്കൾ: ഹരിദാസൻ, സുബിത.
കൊളത്തറ: അറക്കൽപാടം തായഞ്ചേരി (85) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ്, ഫൈസൽ, അബ്ദുൽകരീം, റഹ്മത്ത്, അസ്മാബി, റാഹില. മരുമക്കൾ: ഷെരീഫ, ഉമ്മു ഹബീബ. ഹുസ്സയിൻ കുന്ദമംഗലം: പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറും വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ ഹുസ്സയിൻ (59) നിര്യാതനായി. ഭാര്യ: സുബിത. മക്കൾ: റഫ്നാസ്, സുഫിയാൻ, റിഫ. മരുമകൾ: ജസ്ന. സഹോദരങ്ങൾ: മാമുക്കോയ, അഷ്റഫ് (കെ.എസ്.ആർ.ടി.സി), സഫിയ, ആയിശ, നബീസ, ജമീല. ഇബ്രാഹിം പയ്യോളി അങ്ങാടി: കളരിക്കണ്ടി ഇബ്രാഹിം (82) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ ഖദീശ. മക്കൾ: ലത്തീഫ്, റസാഖ് (ഖത്തർ), സഫിയ, സിറാജ്, ജമീല. മരുമക്കൾ: സുബൈദ, ഫൗസിയ, അഷറഫ്, ആശിഫ, റഹീം. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ അബ്ദുല്ല, മൊയ്തു, ആയിഷ, ആമിന.
ബേപ്പൂർ: മാറാട് പരേതനായ കൊണ്ടകത്ത് മമ്മുവിൻെറ ഭാര്യ (77) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, സുബൈദ, മരുമക്കൾ: സുഹറാബി, മുഹമ്മദ്.
വടകര: ശ്രീഗോകുലം ചിറ്റ്സ് മാഹി എ.ജി.എം പുതുപ്പണം സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപത്തെ നാരായണി സദനത്തിൽ എം. (62) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദക്കുറുപ്പ്. മാതാവ്: നാരായണിയമ്മ. ഭാര്യ: പുഷ്പലത. മക്കൾ: ശിൽപ, ശബരീഷ്. മരുമകൻ: രഗീഷ് വടകര. സഹോദരങ്ങൾ: ബേബി സരോജ, ഗോപാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മൊയ്തു ആയഞ്ചേരി: എളയടം തയ്യുള്ളതിൽ മൊയ്തു(75) നിര്യാതനായി. ഭാര്യ : ബിയ്യാത്തു. മക്കൾ: മജീദ്, ജലീൽ (ബഹ്റൈൻ), ഫൈസൽ (ഖത്തർ), സാജിദ് (ദുൈബ), സലീം, റസീന, സാബിറ. മരുമക്കൾ: അഹമദ് എളയടം, സിറാജ് കുറ്റ്യാടി, സഫിയ കടമേരി, ജസീല കായക്കൊടി, റഹീന വാണിമേൽ, സക്കീന കായക്കൊടി, ഹസ്ന വാണിമേൽ. സഹോദരങ്ങൾ: കുഞ്ഞയിശ, മറിയം, കുഞ്ഞാമി, കുഞ്ഞമ്മദ്.
അമ്പലവയൽ: ജോലിക്കിടെ . ചെറുവയൽ മൂന്നുപടിയിൽ സുരേഷ് ബാബു (ഓജോ-36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കുപ്പക്കൊല്ലി-എടയ്ക്കൽ ട്രാൻസ്ഫോമറിനു കീഴിലുള്ള എൽ.ടി ലൈനിൽ പണിയെടുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത്, എർത്ത് ചെയ്തതിനുശേഷമാണ് പണികൾ ആരംഭിച്ചത്. സമീപത്തെ വീടുകളിലെ ഇൻവെർട്ടറുകളിൽനിന്നോ മറ്റു വൈദ്യുതി ചാലകങ്ങളിൽനിന്നോ ന്യൂട്ടർലൈൻ വഴി വൈദ്യുതി പ്രവഹിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സുജ. മക്കൾ: സൂര്യദേവ്, ദേവനന്ദ.
കാർത്യായനി രാമനാട്ടുകര: ചമ്മലിൽ, തോട്ടുങ്ങൽ അമ്പാളി കുന്നുമ്മൽ പരേതനായ ചോയിയുടെ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ബാബു, സുരേഷ്, സുഗന്ധി. മരുമക്കൾ: സുരേഷ്, പ്രേമലത, ശാലിനി, ഷീന. സഞ്ചയനം തിങ്കളാഴ്ച.
നരിക്കുനി: കാക്കൂർ മനത്താംകണ്ടി പുറായിൽ (95) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളായി. മക്കൾ: ശാർങൻ (കോൺഗ്രസ് കാക്കൂർ മണ്ഡലം സെക്രട്ടറി), പരേതനായ ഗംഗാധരൻ. മരുമക്കൾ: ജാനകി, ശാരദ (ആശാ വർക്കർ). സഞ്ചയനം ഞായറാഴ്ച.
കൊടിയത്തൂർ: ചെറുവാടി പഴംപറമ്പ് തെക്കേത്തൊടിക. (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അജ്മൽ, അൻവർ, നജ്മുന്നിസ, സാജിദ, ഫർസാന, സജുല. മരുമക്കൾ: അസ്കർ അലി, ജാഫർ, നിയാസ്, അൻവർ.
രണ്ടുവയസ്സുകാരി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ പയ്യോളി: വീട്ടിൽ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ ഒരു കിലോമീറ്റർ അകലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കമ്പിവളപ്പിൽ ഷംസീർ - അഷറ ദമ്പതികളുടെ മകളായ ആമിന ഹജ് വയാണ് മരിച്ചത്. ഉച്ചക്ക് 12ഓടെ വീട്ടിലെ വരാന്തയിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഉടൻ സമൂഹ മാധ്യമങ്ങളിലൂടെ വിവരം കൈമാറിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് കിലോമീറ്ററകലെയുള്ള കൊളാവിപ്പാലത്തിനടുത്തുള്ള തോട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഖബറടക്കും. സഹോദരി: സൽന മറിയം.
എരവന്നൂര്‍: അങ്കത്തായ് പരപ്പടി കണാരക്കുട്ടിയുടെ (റിട്ട. ജില്ല കോടതി) ഭാര്യ (61) നിര്യാതയായി. ഒളോപ്പാറ പുത്തൂര്മ്മല് പരേതരായ ഗോപാലൻെറയും കമലയുടെയും മകളാണ്. മക്കള്‍: കല (സഹകരണ വകുപ്പ്, തിരൂര്‍), ശ്രീകാന്ത് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: അജിത് കുമാര്‍ (ഒമാന്‍) ശ്രീജിന. സഹോദരങ്ങള്‍: രവീന്ദ്രന്, സുകുമാരന്‍, ബാബു, ഗീത, റീന. പരേതനായ ശശി. മാളുക്കുട്ടി പോലൂർ: തെക്കേ കൊത്തമ്പ്ര ഗോപാലൻെറ ഭാര്യ മാളുക്കുട്ടി (65) നിര്യാതയായി. മക്കൾ: ബൈജു മനോജ്, ഷൈജ. മരുമക്കൾ: സജീവൻ (രാജഗിരി), യമുന, സിനി. സഞ്ചയനം തിങ്കളാഴ്ച.