Obituary
മീനങ്ങാടി: അമ്പഴത്തിനാംകുടിയിൽ ജോർജ് (70) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിലു, ജർമി, എൽദോസ്. മരുമക്കൾ: അനൂപ്, പ്രദീപ്, ലെസ്ലി. സംസ്കാരം പിന്നീട്.
ഒല്ലൂർ: പനംകുറ്റിച്ചിറ കുളത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വേലൂപ്പാടം കുണ്ടുകുളങ്ങര വീട്ടിൽ പൗലോസ് (61) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മൃതദേഹം കണ്ടത്. ഒല്ലൂർ പള്ളിക്ക് സമീപത്തെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിൽ എത്തിച്ചു.
ചെന്ത്രാപ്പിന്നി: എറണാകുളത്ത് വാഹനാപകടത്തിൽ ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം റോഡിൽ സലഫി പള്ളിക്കടുത്ത് മേലറ്റത്ത് മജീദിന്റെ മകൻ സഅദ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12നായിരുന്നു അപകടം. ജോലി കഴിഞ്ഞ് വരികയായിരുന്ന സഅദിന്റെ ബൈക്ക് റോഡിലെ ഹമ്പിൽ കയറിയാണ് അപകടം ഉണ്ടായതെന്ന് പറയുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്. ബുഷ്റ. സഹോദരങ്ങൾ: അബ്ദുൽ സമദ്, സാബിത്ത്, സാദിഖ്.
ഇരിങ്ങാലക്കുട: കല്പറമ്പ് പട്ടേരി ദേവസിയുടെ മകൻ ജോസ് (61) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: പ്രിന്‍സ് ജോസ്, എയ്ഞ്ചല്‍ മരിയ ജോസ്. സഹോദരങ്ങള്‍: ഡോ. സിസ്റ്റർ ബ്ലെസി (പ്രിൻസിപ്പൽ, സെന്റ് ജോസഫ്സ് കോളജ്), സെലിന് ബെര്‍ണാഡ്, റോസിലി ജോസ്, മേരി ജോസഫ്, ലിസി ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കല്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കോടാലി: കിഴക്കയിൽ ചേറുവീട്ടിൽ അന്തോണിയുടെ മകൻ ദേവസിക്കുട്ടി (73) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സിന്റോ, സാജൻ (യു.എ.ഇ), സ്റ്റിത. മരുമക്കൾ: സാലി, അർച്ചന, ഡൈജു. സംസ്കാരം ശനിയാഴ്ച.
ചാവക്കാട്: മുസ്ലിം ലീഗ് നേതാവും നഗരസഭ മുൻ കൗൺസിലറുമായ തിരുവത്ര താഴത്ത് കുഞ്ഞിമരക്കാർ (72) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മു. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ഹംസ, മൊയ്ദീൻ, പള്ളി.
ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി പരേതനായ പുലിയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തർജനം (88) നിര്യാതയായി. മക്കൾ: ഗംഗാധരൻ നമ്പൂതിരിപ്പാട് (കുഞ്ചു), സാവിത്രി നാരായണൻ.
ചേർപ്പ്: പടിഞ്ഞാട്ടുമുറി പരേതനായ കൊട്ടാരത്തിൽ ബാപ്പുട്ടിയുടെ മകൻ ഇബ്രാഹിംകുട്ടി (72) നിര്യാതനായി. ഭാര്യ: ഷാഹിദ. മകൾ: മുഹ്സിന.
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പരേതനായ ചാലിൽ അഹമ്മദിന്റെ മകൻ മൊയ്തീൻകുഞ്ഞി (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുനവ്വർ, അൽത്താഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വേലൂർ: കുന്നംകുളം കക്കാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്റ്റാൻലിയുടെ മകൾ അന്ന (14) വെള്ളാറ്റഞ്ഞൂർ പടിഞ്ഞാറ്റുമുറിയിൽ നിര്യാതയായി. ചിറളയം ബഥനി എസ്.എം.യു.പി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ജിനി. സഹോദരി: അലീഷ. സംസ്കാരം വെള്ളിയാഴ്ച 3.30ന് അർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: പള്ളിനട പുതുമനപറമ്പ് നെല്ലിപൊഴി ഗാന്ധിഗ്രാമത്തിൽ താമസിക്കുന്ന പനങ്ങാട്ട് കുഞ്ഞിപാറന്റെ മകൻ ഗണേശൻ (61) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി.
ചാവക്കാട്: തിരുവത്ര കുഞ്ചേരി പരേതനായ താണിശേരി കുമാരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: പ്രഭു, സുമതി, പ്രമീള, ലത, പരേതനായ മോഹനൻ. മരുമക്കൾ: സുധ, ദീപ, മോഹനൻ, ദേവൻ, വാസുദേവൻ.