പശ്ചാത്തല വികസന സൗകര്യത്തിന്റെ പോരായ്മയാണ് വികസനത്തിന് തടസ്സമെന്ന് സങ്കൽപിച്ചാൽ തന്നെയും മുഖ്യമായും വ്യക്തിഗത ഗതാഗതത്തിനു ലക്ഷ്യമിടുകയും ചരക്കുഗതാഗതത്തിനു റോ-റോ വഴി പരിമിത സാധ്യതകൾ മാത്രം തുറക്കുകയും ചെയ്യുന്ന ഒരു റെയിൽ ലൈൻ കൊണ്ട് കേരളത്തിന്റെ ചരക്കുൽപാദന ഉൽപാദനമേഖലക്ക് എന്തു ഗുണമായിരിക്കും ഉണ്ടാകുക എന്ന് മനസ്സിലാക്കാൻ വലിയ സാമ്പത്തികശാസ്ത്രാവബോധം ഒന്നും വേണ്ട, കേവലം സാമാന്യ ബുദ്ധി മാത്രം മതിയാകും