സമ്മാനങ്ങൾ ഹൃദയവികാരങ്ങളുടെ പേടകമാണ്. അത് ഇരുകൂട്ടർക്കുമിടയിലുള്ള ഹൃദയബന്ധത്തെ ശക്തിപ്പെടുത്തും. ഒരാൾക്ക് ഒരു ആപദ്ഘട്ടം വരുമ്പോൾ മറ്റൊന്നും നോക്കാതെ കൂടെ നിൽക്കാനുള്ള മനസ്സ് ഇരുവർക്കുമിടയിൽ രൂപപ്പെടുന്നു. ഇങ്ങനെയുള്ള കൈമാറ്റങ്ങളും പങ്കുവെപ്പും വഴിയാണ് മനുഷ്യബന്ധങ്ങൾ രൂഢമൂലമാകുന്നത്...