??????? ??????????????

1600 ഏക്കര്‍ കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട ദ്വീപാണ് തൃശൂര്‍ ജില്ലയിലെ ചേന്നം ഗ്രാമം. ഇന്ന്  തരിശുനിലത്ത് പൊന്‍കതിര്‍ വിളയിച്ച് ജൈവ കൃഷി ഗാഥകളില്‍ സ്ഥാനം പിടിക്കുകയാണ്  ഇവിടെത്തെ യുവകര്‍ഷക കൂട്ടായ്മ.   കര്‍ഷക കൂട്ടായ്മയായ ഭഗത് സിംഗ് പുരുഷ സ്വയം സഹായ സംഘവും തൃശൂര്‍ യുവകര്‍ഷക വേദിയും ചേര്‍ന്നാണ് വര്‍ഷങ്ങളായി തരിശ് കിടന്ന  ചേനത്തെ  നാല് ഏക്കര്‍ പാടത്ത് കഴിഞ്ഞ ദിവസം ജൈവവിളവ് കൊയ്തെടുത്തത്. നടീല്‍ മുതല്‍ കൊയ്ത്തുവരെ  ഘട്ടങ്ങളില്‍ പരിപാലനം  ഇവിടെത്തെ 35 അംഗ സംഘവും ചേര്‍പ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായിരുന്നു.
   നാടന്‍ വിത്തുകള്‍ക്ക് പ്രതിരോധ ശേഷിയും വിളവിന്‍്റെ ഗുണമേന്‍മയും കുടുതലായതിനാല്‍ പ്രാചീന നാടന്‍ വിത്തായ ‘രക്തശാലി’ യാണ് വിതച്ചത്. വിളവ് കുറവാണെങ്കിലും വിളയുടെ ഗുണമേന്മയാണ് രക്തശാലിയെ പ്രശസ്തമാക്കുന്നത്.       കോള്‍ പാടങ്ങളില്‍ ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ ജലത്തെയും മണ്ണിനെയും നശിപ്പിക്കുന്നതോടൊപ്പം സൂക്ഷ്മജീവികളെയും ഇല്ലാതാക്കിയെന്ന തിരിച്ചറിവാണ് കൂട്ടായ്മ ജൈവകൃഷിയിലേക്ക് തിരിയാന്‍ കാരണം. വീഴാലരി എന്ന പച്ചമരുന്നാണ് കീടനിവാരണത്തിനുപയോഗിച്ചത്.  നാടന്‍ പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്ന് ചാണകവും ഗോമൂത്രവും സംഘാഗങ്ങള്‍ തന്നെ ശേഖരിച്ച് ജീവാമൃതമുണ്ടാക്കി. തരിശുനിലമായതിനാല്‍ മണ്ണിന്‍്റെ ഘടന മാറ്റാനാണ് ജീവാമൃതം ഉപയോഗിച്ചത്.

ചേനത്തെ കൊയ്ത്തുത്സവം
 


      തരിശുഭൂമിയായതിനാല്‍ സ്ഥലം കൃഷിയോഗ്യമാക്കാന്‍ പ്രാരംഭ ബുദ്ധിമുട്ടുകളേറെയുണ്ടായിരുന്നു. ട്രാക്ടര്‍ ഉപയോഗിച്ച് നന്നായി ഉഴുതുമറിക്കേണ്ടി വന്നു.  ജലലഭ്യത കുറവായതിനാല്‍ തൊട്ടടുത്ത കുളത്തില്‍ നിന്നും ചാലുകള്‍ കീറിയും പൈപ്പ് ഉപയോഗിച്ചും കാന കുഴിച്ചും  ജലസേചനമാര്‍ഗ്ഗങ്ങളൊരുക്കി. തരിശുനിലത്തെ ആദ്യ കൃഷിയായതിനാല്‍ രണ്ടുലക്ഷത്തോളം രൂപ ചെലവുവന്നു. ഇതില്‍ മുക്കാല്‍ ഭാഗവും ചെലവഴിച്ചത് നിലം കൃഷിയോഗ്യമാക്കാനാണ്.തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ ഇത് വരും വര്‍ഷങ്ങളില്‍ ബാധിക്കില്ല. വിത്തിന് കുറഞ്ഞ ചെലവെ മുടക്കിടയിട്ടുള്ളൂ.കൂട്ടായ്മയുടെയും ജൈവ കൃഷിയുടെയും ഈ പാഠങ്ങള്‍ മറ്റുള്ളവരിലേക്കത്തെിക്കുന്നതിന്‍്റെ ഭാഗമായാണ് ഇവര്‍ ‘ കൊയ്ത്തുത്സവം’ നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഇവരുടെ 'കന്നിക്കൊയ്ത്ത് ' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു ഗ്രാമം മുഴുവന്‍ ഇവര്‍ക്കൊപ്പമുണ്ട് എന്ന വിളിച്ചുപറയലായിരുന്നു ആ കൊയ്ത്തുത്സവം. കൊയ്തൊഴിഞ്ഞ കണ്ടങ്ങളില്‍ ഇടവിള കൃഷിയായി ഈ മാസം 12 തിയ്യതി മുതല്‍ ഇവര്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങാനിരിക്കുകയാണ്. ചീര, പയര്‍, വെള്ളരി തുടങ്ങിയവയാണ് ജൈവ രീതിയില്‍ കൃഷി ചെയ്യാനിരിക്കുന്നത്.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.