ബി.എം.ഡബ്ല്യു തങ്ങളുടെ ജനപ്രിയ സെഡാനായ ഫൈവ് സീരീസിെൻറ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചു. ബെൻസ് ഇ ക്ലാസിെൻറ നേരിട്ടുള്ള എതിരാളിയാണ് ഫൈവ് സീരീസ്. മൂന്ന് വേരിയൻറുകളിലും രണ്ട് ഡീസൽ, ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലും വാഹനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വേരിയൻറിന് 62.90 ലക്ഷമാണ് എക്സ് ഷോറൂം വില. പുതുക്കിയ ഗ്രില്ലും ഹെഡ്‌ലൈറ്റുകളും പുതിയ ഫൈവ് സീരീസിന് വേറിട്ട മുഖം നൽകുന്നു.
എക്സ്റ്റീരിയർ
മുന്നിലെ മാറ്റങ്ങൾ ബീമറിെൻറ പ്രശസ്തമായ കിഡ്നി ഗ്രില്ലിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുമ്പത്തേതിനേക്കാൾ വീതികൂടിയ ഗ്രില്ല് കൂടുതൽ താഴ്ന്നാണിരിക്കുന്നത്. ക്രോമിലുള്ള പുതിയ സിംഗിൾ-ഫ്രെയിം ഡിസൈനും ലഭിക്കും. ഫ്രണ്ട് ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഉയർന്ന എം സ്പോർട്ട് വേരിയൻറുകളിൽ ഹെഡ്‌ലൈറ്റുകളിൽ ബിഎംഡബ്ല്യുവിെൻറ ലേസർലൈറ്റ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളിൽ ക്വാഡ് എൽഇഡി ബീമുകളാണ് പ്രകാശം വിതറുന്നത്. എൽ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റുകളും ആകർഷകം.
ത്രീ സീരീസിലെ ഡിസൈനിന് സമാനമാണ് ടെയിൽ ലൈറ്റുകൾ. പുനർരൂപകൽപ്പന ചെയ്ത പിൻ ബമ്പറും ത്രീ സീരീസിന് സമാനം. എല്ലാ 5 സീരീസ് മോഡലുകൾക്കും വേരിയൻറ് പരിഗണിക്കാതെ ട്രാപസോയ്ഡൽ ടെയിൽപൈപ്പുകൾ ലഭിക്കും. 18 ഇഞ്ച് അലോയ്കൾ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആണ്. കൂടുതൽ വലുപ്പമുള്ള വീലുകൾ തെരഞ്ഞെടുക്കാനുള്ള ഒാപ്ഷനും ഉണ്ട്. ഫൈറ്റോണിക് ബ്ലൂ, ബെർണിന ഗ്രേ അംബർ എന്നിങ്ങനെ രണ്ട് പുതിയ പെയിൻറ് ഷേഡുകളും നൽകിയിട്ടുണ്ട്. പഴയമോഡലിനെ അപേക്ഷിച്ച് വീതി, ഉയരം, വീൽബേസ് എന്നിവ മാറ്റമില്ലാതെതുടരുന്നു. എന്നാൽ 27 എം.എം നീളം പുതിയ വാഹനത്തിന് കൂടുതലാണ്.
ഇൻറീരിയർ
ഐഡ്രൈവ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിെൻറ ഏറ്റവും പുതിയ പതിപ്പ് ഫൈവ് സീരീസിന് ലഭിക്കും. മുമ്പത്തെ മോഡലിലെ 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീന് പകരം 12.3 ഇഞ്ച് ഡിസ്‌പ്ലേ സ്റ്റാൻഡേർഡായി മാറിയിട്ടുണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ഓഫർ ചെയ്യുന്നു. ഡാഷ്‌ബോർഡിൽ കേന്ദ്രീകരിച്ച് നിരവധി പരിഷ്കാരങ്ങളും ഉള്ളിൽ വരുത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് സെൻറർ കൺസോൾ ആകർഷകം. പെട്രോൾ വേരിയൻറുകൾ ഇപ്പോൾ സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററിയിൽ മാത്രമേ ലഭ്യമാകൂ.
സമ്പന്നമായ 'ഡക്കോട്ട', 'നാപ്പ' ലെതർ ഓപ്ഷനുകൾ ഡീസൽ ട്രിമ്മുകൾക്ക് മാത്രമുള്ളതാണ്. അഡാപ്റ്റീവ് സസ്പെൻഷൻ, വിദൂര നിയന്ത്രണ പാർക്കിങ് എന്നിവ പോലെ എൻട്രി ലെവൽ മോഡലുകൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 'റിവേഴ്‌സിംഗ് അസിസ്റ്റൻറ്' ഫംഗ്ഷനും ചേർത്തിട്ടുണ്ട്. 50 മീറ്റർ വരെ ഒാേട്ടാമാറ്റിക് ആയി സഞ്ചരിക്കാൻ വാഹനത്തിനാകും. ഇത് പാർക്കിങിന് സഹായകമാണ്. വയർലെസ് ആപ്പിൾ കാർപ്ലേയ്‌ക്ക് പുറമേ, ആൻഡ്രോയ്ഡ് ഓട്ടോ (വയർലെസ്) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോപ്പ്-സ്പെക് 5 സീരീസ് എം സ്പോർട്ട് വേരിയൻറുകളിൽ മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ, ലേസർലൈറ്റ് ടെക്, ആംബിയൻറ് ലൈറ്റിങ്, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് സീറ്റുകൾക്ക് മെമ്മറിയോടുകൂടിയ ഇലക്ട്രിക് അഡ്ജസ്റ്റ്മെൻറ്, ഇലക്ട്രിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഹാർമാൻ കാർഡൺ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പാർക്കിങ് ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ് എന്നിവ ലഭിക്കും. എം സ്‌പോർട്ട് മോഡലുകൾക്ക് എം സ്‌പോർട്ട് പാക്കേജും നൽകിയിട്ടുണ്ട്.
മൾട്ടി ഫംഗ്ഷൻ എം ലെതർ സ്റ്റിയറിംഗ്, ഗ്ലോസി കറുപ്പിൽ തീർത്ത ഫ്രണ്ട് ഗ്രിൽ, പ്രകാശമുള്ള എം ഡോർ സിൽസ്, ഫെൻഡറുകളിൽ എം ബാഡ്ജുകൾ, എം സ്‌പോർട്ട് ഡാർക്ക് ബ്ലൂ ബ്രേക്ക് കാലിപ്പറുകൾ, ഒരു എം എയറോഡൈനാമിക്സ് പാക്കേജ്, ഗ്ലോസ് വിൻഡോകൾക്ക് ചുറ്റും കറുത്ത നിറം തുടങ്ങിയവ പാക്കേജിൽെപടും. ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ബ്രേക്ക് അസിസ്റ്റ്, കോർണറിങ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മ .ണ്ടുകൾ എന്നിവ സുരക്ഷാ ഉപകരണങ്ങളിൽപ്പെടുന്നു.
എഞ്ചിൻ, ഗിയർബോക്സ്
മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ളത്. ഒരു പെട്രോൾ, രണ്ട് ഡീസൽ എഞ്ചിനുകളാണത്. 530 െഎ വേരിയൻറുകളിലെ പെട്രോൾ എഞ്ചിൻ 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് യൂനിറ്റാണ്. 252 എച്ച്പി, 350 എൻഎം എന്നിവ ഉത്പാദിപ്പിക്കും. 520 ഡിയിലെ ചെറിയ ഡീസൽ എഞ്ചിൻ 2.0 ലിറ്റർ, നാല് സിലിണ്ടർ യൂനിറ്റാണ്. ഇത് 190 എച്ച്പിയും 400 എൻഎം ടോർക്കും ഉണ്ടാക്കുന്നു. 530 ഡിയിലെ വലിയ ഡീസൽ 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് യൂനിറ്റാണ്. ഇത് 265 എച്ച്പി, 620 എൻഎം ടോർക്ക്്ന്നിവ പുറന്തള്ളുന്നു. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്.
എതിരാളികൾ
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ഓഡി എ 6, വോൾവോ എസ് 90, ജാഗ്വാർ എക്സ്എഫ് എന്നിവയുമായാണ് പുതിയ ഫൈവ് സീരീസ് നേരിട്ട് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.