ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ റോഡുകൾ ഇൗ നഗരത്തിലാണ്​; രാജ്യ തലസ്​ഥാനം ഒട്ടും സേഫല്ലെന്നും പഠനം

ഫോർഡ്​ ഇന്ത്യ മോ​ട്ടോർ കമ്പനി നടത്തിയ റോഡ് സുരക്ഷാ പഠനത്തിലെ കണ്ടെത്തലുകൾ പുറത്തുവിട്ടു. 'ഫോർഡ് കാർ​ട്ടെസി സർവേ 2020'ൽ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ ആറ് പ്രധാന നഗരങ്ങളിലെ റോഡ് ഉപയോക്താക്കളുടെ പെരുമാറ്റമാണ്​ വിലയിരുത്തിയത്​. ആസ്ട്രം മാനേജ്മെന്‍റ്​ അഡ്വൈസറിയുമായി സഹകരിച്ചാണ് ഫോർഡ് ഇന്ത്യ പഠനം നടത്തിയത്. ആറ് മെട്രോകളിലായി 1,561 അഭിമുഖങ്ങൾ നടത്തി.


22-50 വയസ്സിനിടയിലുള്ള ആളുകളും സർവ്വേകളിൽ ഉൾപ്പെട്ടിരുന്നു. ചട്ടങ്ങൾ പാലിക്കൽ, വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക, മറ്റ് യാത്രക്കാരോട് കാണിക്കുന്ന പരിഗണന എന്നിവയെക്കുറിച്ച് പഠനം വിലയിരുത്തി. അമിത വേഗത, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമല്ലാത്ത ദൂരം നിലനിർത്തുക, വാഹനമോടിക്കു​േമ്പാൾ ഫോണിൽ സംസാരിക്കാനുള്ള താൽപര്യം ഉണ്ടോ എന്നറിയൽ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ്​ റോഡ്​ സുരക്ഷയെപറ്റി പഠനം നടത്തിയത്​.


ഏറ്റവും സുരക്ഷ കൊൽക്കത്തയിൽ, കുറവ്​ ഡൽഹി

ഫോർഡ് സർവേയിൽ ലഭിച്ച ശരാശരി കാർട്ടസി സ്‌കോർ 457 ആണ്​. 1000 ആണ്​ ഏറ്റവും ഉയർന്ന സ്​കോറായി കണക്കാക്കിയത്​. ഏറ്റവും കുറഞ്ഞ സ്കോർ 309 ആണ്​. തലസ്​ഥാനമായ ഡൽഹിക്കാണ്​ ഏറ്റവും കുറഞ്ഞ സ്​കോർ ലഭിച്ചത്​. 333 പോയന്‍റ്​ നേടിയ ബംഗളൂരു തൊട്ടുപിന്നിലുണ്ട്​. ഹൈദരാബാദിനും മുംബൈക്കും യഥാക്രമം 396, 417 എന്നിങ്ങനെയാണ് സ്​കോർ. സർവേയിൽ പങ്കെടുത്ത എല്ലാ നഗരങ്ങളിലും മികച്ച പ്രകടനം നടത്തിയത് ചെന്നൈ (634), കൊൽക്കത്ത (638) എന്നിവയാണ്.


ഫോർഡ് പഠനത്തിന്‍റെ കണ്ടെത്തലുകൾ പ്രധാനമായും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ച 2019 ലെ റോഡ് ആക്‌സിഡന്‍റ്​ റിപ്പോർട്ടിന്‍റെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നതാണ് എന്നതാണ് ശ്രദ്ധേയം. സർക്കാർ കണക്കുകൾ പ്രകാരം ഡൽഹിയിൽ 1,463 റോഡപകടങ്ങൾ രേഖപ്പെടുത്തി. 2019ൽ രാജ്യത്തെ അപകടങ്ങളിൽ ഏറ്റവും ഉയർന്ന നഗരമാണ് ഡൽഹി. ഏറ്റവും കുറഞ്ഞ അപകടം (267) കൊൽക്കത്തയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.