എതിരാളികൾ ജാഗ്രതൈ, ജാവ പഴയ ജാവയല്ല; കറുപ്പിന്‍റെ ആഢ്യത്വവുമായി 42 വിപണിയിൽ​

പുതിയ നിറങ്ങളും അലോയ്​ വീലുകളുമൊക്കെയായി പുതിയ ജാവ 42 വിപണിയിലെത്തി. ക്ലാസിക്​ ലെജണ്ട്​സ്​ നിർമിക്കുന്ന വാഹനത്തിന്‍റെ ടീസർ കമ്പനി നേരത്തേ പുറത്തുവിട്ടിരുന്നു. 2020ൽ ബി‌എസ് ആറ്​ പതിപ്പ് പുറത്തിറങ്ങിയതിന്ശേഷം രണ്ടാമത്തെ മുഖംമിനുക്കലിനാണ്​ ജാവ വിധേയമാകുന്നത്​. ഒറിയോൺ റെഡ്​, സിറസ്​ വൈറ്റ്​, ആൾ സ്റ്റാർ ബ്ലാക്​ എന്നീ നിറങ്ങളാണ്​ ജാവയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്​.


ഫോർട്ടി ടു എന്ന പഴയ ​ൈബക്ക്​ അതേപടി നിലനിർത്തിയാണ്​ പുതിയ വേരിയന്‍റുകൾ അവതരിപ്പിച്ചിരിക്കുന്നത്​. പഴയ വാഹനം ആറ്​ നിറങ്ങളിൽ ഇപ്പോഴും ലഭ്യമാണ്​. പുത്തൻ അലോയ് വീലുകൾ, ഫ്ലൈസ്‌ക്രീൻ, പിന്നിലെ റൈഡറിനായി ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. ബൈക്കിന്‍റെ എഞ്ചിൻ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് ബെസെൽ, സസ്‌പെൻഷൻ എന്നിവ കറുപ്പ്​ പൂശിയാണ്​ എത്തുന്നത്​. ഇത് വാഹനത്തിന് ആകർഷകമായ ഇരുണ്ട രൂപം നൽകുന്നു. സീറ്റും പരിഷ്​കരിച്ചിട്ടുണ്ട്​. വലുപ്പം കൂട്ടി കൂടുതൽ മാർദവമാക്കിയ സീറ്റിന് പുതിയ സ്റ്റിച്ചിംഗ് പാറ്റേണും നൽകിയിട്ടുണ്ട്​.


എഞ്ചിൻ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. എങ്കിലും സാ​ങ്കേതികതയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയതായും ഇത്​ വാഹനത്തിന്‍റെ പെർഫോമൻസ്​ മെച്ചപ്പെടുത്തിയതായും ക്ലാസിക്​ ലെജൻഡ്​സ്​ പറയുന്നു. ബിഎസ് ആറ്​, 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലിക്വിഡ്-കൂൾഡ് ആണ്. ഇത് 27.33 ബിഎച്ച്പിയും 27.02 എൻഎം പീക്​ ടോർക്കും ഉത്​പാദിപ്പിക്കും. 1369 എം.എം ആണ്​ വീൽബേസ്​. ട്യൂബ് ലെസ്സ് ടയറുകളുള്ള കറുത്ത 13 സ്‌പോക്​ അലോയ് വീലുകൾ പുതിയ ഡിസൈൻ തീമിന്​ ചേരുന്നതാണ്​.


പുനർരൂപകൽപ്പന ചെയ്ത ബോഡി ഗ്രാഫിക്സും ആകർഷകം. സസ്പെൻഷൻ കുറേക്കൂടി ദൃഢമാക്കി എന്നതും എടുത്തുപറയേണ്ടതാണ്​. ഇത്​ മോശം റോഡുകളിൽ ഗ്രൗണ്ട്​ ക്ലിയറൻസ്​ വർധിപ്പിക്കുന്നുണ്ട്​. ക്ലാസിക്​ ലെജണ്ട്​സ്​ ക്രോസ്​ ​േഫ്ലാ എന്ന്​ വിളിക്കുന്ന മാറ്റമാണ്​ എഞ്ചിനിൽ വരുത്തിയിരിക്കുന്നത്​. എഞ്ചിനിലെ ലാംഡ സെൻസർ കൂടുതൽ മികച്ച രീതിയിൽ അകത്തും പുറത്തുമുള്ള പരിതസ്​ഥിതികളെ മനസിലാക്കി എഞ്ചിനുള്ളിലേക്കും പുറത്തേക്കുമുള്ള വായുസഞ്ചാരത്തെ നിയന്ത്രിക്കുമെന്ന്​ കമ്പനി പറയുന്നു. ഇത്​ മലിനീകരണം കുറക്കുകയും ഇന്ധനത്തിന്‍റെ കത്തൽ ശേഷി വർധിപ്പിക്കുകയും ചെയ്യും.


സ്ഥിരമായ മികച്ച പ്രകടനമാവും ഈ മാറ്റങ്ങളുടെ ഫലം. 172 കിലോഗ്രാം ആണ് ഭാരം. പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ്​ വളവുകൾ സുരക്ഷിതമാക്കുന്നുണ്ട്​. 2021 ജാവ നാൽപ്പത്തിരണ്ട് ഡീലർഷിപ്പുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്​. 1,83,942 ലക്ഷം (എക്സ്-ഷോറൂം)രൂപയാണ്​ ബൈക്കിന്‍റെ വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.