പുത്തൻ ലാൻഡ്​റോവർ ഡിസ്​കവറി നിരത്തിൽ; മൂന്ന്​ നിര സീറ്റുകൾ, ഹൈബ്രിഡ്​ എഞ്ചിൻ

ലാൻഡ്​റോവറി​െൻറ പരിഷ്​കരിച്ച എസ്​.യു.വി ഡിസ്​കവറി ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന്​ നിര സീറ്റുകൾ ഉള്ള വാഹനമാണിത്​. ഡിസ്​കവറി, ഡിസ്​കവറി ആർ ഡൈനാമിക്​ എന്നിങ്ങനെ രണ്ട്​ ട്രിമ്മുകളിലും എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളിലും വാഹനം ലഭിക്കും​. 88.06 ലക്ഷം രൂപയിലാണ്​ (എക്​സ്​-ഷോറൂം, ഇന്ത്യ) വില ആരംഭിക്കുന്നത്​. ലാൻഡ് റോവറി​െൻറ പിവി പ്രോ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റത്തിനൊപ്പം 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും വാഹനത്തിന്​ ലഭിക്കും. 3.0 ലിറ്റർ എഞ്ചിനിൽ 48 വോൾട്ട്​ ഹൈബ്രിഡ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​.

എക്​സ്​റ്റീരിയർ

ഡിസ്​കവറി ഫെയ്‌സ്‌ലിഫ്റ്റ് രൂപത്തിൽ അതി​െൻറ മുൻഗാമിയോട് സാമ്യമുള്ള വാഹനമാണ്​. ഡിസ്​കവറി സ്പോർട്ടിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ട വാഹനത്തിൽ പുതിയ ബമ്പർ, പുനക്രമീകരിച്ച ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കും. ഉയർന്ന വേരിയൻറുകളുടെ ഹെഡ്​ലൈറ്റിൽ എൽഇഡി മാട്രിക്​സ്​ സാങ്കേതികവിദ്യയും അവതരിപ്പിച്ചിട്ടുണ്ട്​. ടെയിൽ‌ഗേറ്റിലും മാറ്റങ്ങളുണ്ട്​. പുതിയ ബമ്പറും പുനർ‌നിർമ്മിച്ച ടെയിൽ‌ ലാമ്പുകളും ഉപയോഗിച്ച് പിൻഭാഗം കൂടുതൽ മെച്ചപ്പെടുത്തി​. ഗ്രില്ല്​, ബമ്പർ, ബോഡി ക്ലാഡിങ്​, അലോയ് വീലുകൾ, വിങ്​ മിററുകൾ, മേൽക്കൂര എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾക്ക് പുതിയ ആർ-ഡൈനാമിക് ട്രിമ്മിൽ ഗ്ലോസി ബ്ലാക്ക് ഫിനിഷാണുള്ളത്​.


ഇൻറീരിയർ

പുതിയ ഡിസ്​കവറിയുടെ ക്യാബിൻ പഴയ മോഡലി​െൻറ അടിസ്ഥാന ലേഒൗട്ട് നിലനിർത്തിയിട്ടുണ്ട്​. ഡാഷ്‌ബോർഡിലെ ഏറ്റവും ആകർഷകമായ ഘടകം 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ്. പിവി പ്രോ എന്ന് വിളിക്കുന്ന ഇൻഫോടെയ്ൻമെൻറ്​ സംവിധാനം ജാഗ്വാർ ലാൻഡ്​റോവറി​െൻറ പുതിയ മോഡലുകളിലെല്ലാം ഉൾപ്പെടുത്തിയിരുന്നു. പഴയ 10.0 ഇഞ്ച് ടച്ച് പ്രോ ഡിസ്പ്ലേയേക്കാൾ ഏറെ മികച്ച സംവിധാനമാണിത്​. എയർകോൺ പാനലും പുതിയ ടച്ച് സ്ക്രീൻ ഉപയോഗിച്ച് പുനക്രമീകരിച്ചു. മുമ്പത്തെ ഡിസ്​കവറിയിലുള്ള റോട്ടറി ഗിയർ നോബ് പരമ്പരാഗത ഗിയർ സെലക്​ടറിലേക്ക്​ മാറ്റിയിട്ടുണ്ട്​. നാല്​ സ്‌പോക്​ സ്​റ്റിയറിങ്​ വീലും പുതിയതാണ്. രണ്ടാം നിര സീറ്റുകൾ പുനർരൂപകൽപ്പന ചെയ്​തതായും ലാൻഡ് റോവർ പറയുന്നു. ഇരിപ്പിടങ്ങൾക്ക് മെച്ചപ്പെട്ട ലാറ്ററൽ സപ്പോർട്ട്, നീളമേറിയതും കട്ടിയുള്ളതുമായ ഹെഡ്​റെസ്​റ്റ്​, മികച്ച സീറ്റ് പ്രൊഫൈലിങ്​ എന്നിവയും ലഭിക്കും.

സവിശേഷതകൾ

സവിശേഷതകളുടെ കാര്യത്തിൽവാഹന നിരയിലെ ഏറ്റവും ഉയർന്ന ഡിസ്​കവറി ആർ-ഡൈനാമിക് എച്ച്എസ്ഇ മോഡൽ വളരെ മുന്നിലാണ്​. പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾ, കണക്റ്റഡ്​ കാർ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഹീറ്റഡ്​, കൂൾഡ്​ ഫ്രണ്ട് സീറ്റുകൾ, 12.3 -ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, വയർലെസ് ചാർജിങ്​, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പിഎം 2.5 ക്യാബിൻ എയർ ഫിൽട്രേഷൻ സിസ്റ്റം, ലാൻഡ് റോവറി​െൻറ ക്ലിക്​ ആൻഡ് ഗോ ടാബ്‌ലെറ്റ് ഹോൾഡറുകൾ, മെരിഡിയൻ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പാർക്കിങ്​ കാമറ, ക്ലിയർ‌സൈറ്റ് ഗ്രൗണ്ട് വ്യൂ ക്യാമറ സിസ്റ്റം, മാട്രിക്സ് എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ഇലക്ട്രിക്കായി മടക്കാവുന്ന രണ്ട്​, മൂന്ന്​ നിര സീറ്റുകൾ, ഡ്രൈവിംഗ് അസിസ്​റ്റ്​ ടെക് തുടങ്ങി ആധുനികമായ സവിശേഷതകളാൽ സമ്പന്നമാണ്​ പുതിയ ഡിസ്​കവറി.

ആക്റ്റിവിറ്റി കീ, പനോരമിക് സൺറൂഫ്, ഹെഡ്​ അപ്പ് ഡിസ്പ്ലേ, ഹാൻഡ്​ ഫ്രീ ജെസ്​റ്റർ ടെയിൽ‌ഗേറ്റ്, നാല് സോൺ ക്ലൈമറ്റ് കൺ‌ട്രോൾ എന്നിവ പോലുള്ള ഓപ്‌ഷണൽ എക്‌സ്ട്രാകളും ഓഫറിൽ ലഭ്യമാണ്. മുമ്പത്തെപ്പോലെ, അഡാപ്റ്റീവ് ഡാംപറുകൾ, സ്റ്റാൻഡേർഡ് എയർ സസ്പെൻഷൻ, ടെറൈൻ റെസ്പോൺസ് 2 ട്രാക്ഷൻ മോഡുകൾ എന്നിങ്ങനെ സാ​േങ്കതിക സവിശേഷതകളും ഡിസ്​കവറി വാഗ്​ദാനം ചെയ്യുന്നു.


എഞ്ചിൻ

ഡിസ്​കവറിക്ക്​ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്. രണ്ട് പെട്രോളും ഒരു ഡീസലുമാണിത്​. 300 എച്ച്​പിയും, 400 എൻഎം ടോർകും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂനിറ്റ്​, 360 എച്ച്പി, 500 എൻഎം ടോർക്​ പുറന്തള്ളുന്ന 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ എന്നിവയാണ്​ പെട്രോൾ എഞ്ചിനുകൾ. 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ യൂനിറ്റാണ്​ ഡീസൽ വക​ഭേദത്തിലുള്ളത്​. 300 എച്ച്​.പി കരുത്തും, 650 എൻഎം ടോർകും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. രണ്ട്​ 3.0 ലിറ്റർ എഞ്ചിനുകളിലും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന്​ 48 ​വാട്ട്​ ഹൈബ്രിഡ് സാ​​േങ്കതികവിദ്യയുമുണ്ട്​. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡാണ്. ആഡംബര എസ്‌യുവികളായ ബിഎംഡബ്ല്യു എക്സ് 5, മെഴ്‌സിഡസ് ബെൻസ് ജിഎൽഇ, ഓഡി ക്യു 7, വോൾവോ എക്​സ്​സി 90 എന്നിവയാണ്​ പുതിയ ഡിസ്​കവറിയുടെ എതിരാളികൾ.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.