എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണ മേഖലയിലെ വിമാനത്താവളങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് നിവാസികൾക്കാണ് അവസരം.
• ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവിസ്), ഒഴിവ് 73 (വിമുക്തഭടന്മാർ മാത്രം): ശമ്പളനിരക്ക് 31,000-92,000 രൂപ. യോഗ്യത: പത്താം ക്ലാസ് പാസും റെഗുലർ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും (മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ) അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് (റെഗുലർ) പാസായിരിക്കണം. ഹെവി/മീഡിയം/ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുണ്ടാകണം.
• ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്) ഒഴിവ് 2 (ഭിന്നശേഷിക്കാർക്ക് മാത്രം): ശമ്പളനിരക്ക് 31,000-92,000 രൂപ. യോഗ്യത: ബിരുദം.
• സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) ഒഴിവ് 19 (ജനറൽ -8, ഇ.ഡബ്ല്യു.എസ് -2, ഒ.ബി.സി-എൻ.സി.എൽ -4, എസ്.സി-3, എസ്.ടി -2): വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും സംവരണാനുകൂല്യം ലഭിക്കും. ശമ്പളനിരക്ക് 36,000-1,10,000 രൂപ. യോഗ്യത: ബിരുദം (ബി.കോംകാർക്ക് മുൻഗണന).
• സീനിയർ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) ഒഴിവ് 25 (ജനറൽ -13, ഇ.ഡബ്ല്യു.എസ് -12, ഒ.ബി.സി-എൻ.സി.എൽ -4, എസ്.സി -4, എസ്.ടി -2): വിമുക്തഭടന്മാർക്ക് മൂന്ന് ഒഴിവുകളിൽ നിയമനം ലഭിക്കും. ശമ്പളനിരക്ക് 36,000-1,10,000 രൂപ. യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/റേഡിയോ എൻജിനീയറിങ്).
പ്രായപരിധി 20.12.2023ൽ 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.aai.aero/careers ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 27 മുതൽ ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.