ചണ്ഡിഗഢിലെ (പഞ്ചാബ്) പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പിജിമെർ) വിവിധ മെഡിക്കൽ സ്പെഷാലിറ്റികളിലായി 12 അസിസ്റ്റന്‍റ് പ്രഫസർമാരെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം.
അനസ്തേഷ്യ, ബയോ കെമിസ്ട്രി, ഇ.എൻ.ടി, ജനറൽ സർജറി, ഹെമറ്റോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്‍റേണൽ മെഡിസിൻ, മെഡിക്കൽ മൈക്രോ ബയോളജി, ഒ.എച്ച്.എസ്.സി, ഒഫ്താൽമോളജി, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ് എന്നീ സ്പെഷാലിറ്റികളിലാണ് അവസരം.അപേക്ഷാഫോറം, യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണം ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.pgimer.edu.inൽ.അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 22. ജനുവരി 24ന് രാവിലെ 10.30 ന് പിജിമെർ നടത്തുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.