തീരദേശ സംരക്ഷണസേനയിൽ ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോസ്റ്റ്ഗാർഡ് എൻറോൾഡ് പേഴ്സനൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. നാവിക് (ജനറൽ ഡ്യൂട്ടി): ഒഴിവുകൾ വിവിധ മേഖലകളിലായി 260. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. അടിസ്ഥാന ശമ്പളം 21,700 രൂപ.
യാന്ത്രിക്: ഒഴിവുകൾ-മെക്കാനിക്കൽ 33, ഇലക്ട്രിക്കൽ 18, ഇലക്ട്രോണിക്സ്-9 (ആകെ 60). യോഗ്യത: പത്താം ക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കൂടാതെ ത്രിവത്സര/ചതുർവർഷ എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ-റേഡിയോ/പവർ) നേടിയിരിക്കണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. അടിസ്ഥാന ശമ്പളം 29,200 രൂപ. പ്രായപരിധി 18-22 വയസ്സ്. 2003 മാർച്ച് ഒന്നിനും 2007 ഫെബ്രുവരി 28നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://joinindiancoastguard.cdac.in/cgeptൽനിന്നും ഡൗൺലോഡ് ചെയ്യാം. ജൂലൈ മൂന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അസസ്മെന്റ് ആൻഡ് അഡോപ്റ്റബിലിറ്റി ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പരീക്ഷാഫീസ് 300 രൂപയാണ്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഫീസില്ല. മുൻഗണനാക്രമത്തിൽ അഞ്ചു നഗരങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അടിസ്ഥാന പരിശീലനം ഐ.എൻ.എസ് ചിൽക്കയിൽ 2025 ഏപ്രിലിൽ ആരംഭിക്കും. തുടർന്ന് അനുവദിക്കപ്പെടുന്ന ട്രേഡുകളിൽ പ്രഫഷനൽ പരിശീലനവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.