കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ഭെൽ) ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണുള്ളത്.
ഫിറ്റർ -19, ടർണർ -അഞ്ച്, ഇലക്ട്രീഷൻ -ആറ്, ഇലക്ട്രേണിക് മെക്കാനിക് -32, മെഷിനിസ്റ്റ് -അഞ്ച്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) -രണ്ട്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) -ആറ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -മൂന്ന്, ഇലക്ട്രോ േപ്ലറ്റർ -നാല്, വെൽഡർ -മൂന്ന്, കോപ (COPA) -65 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത െഎ.ടി.െഎകളിൽ നിന്നും എൻസിവിറ്റി സ്കീമിൽ ബന്ധപ്പെട്ട വിഭാഗത്തിൽനിന്ന് ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീസില്ല. ഉയർന്ന പ്രായപരിധി 25 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക http://bel-india.com/ ൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.