പ്രതിരോധ സേനയിൽ ഓഫിസറാകാൻ പ്ലസ്​ ടുകാർക്ക്​ അവസരം

പ്രതിരോധ സേനകളിൽ ​െലഫ്​റ്റനൻറ്​ പദവിയിൽ ഓഫിസറാകാൻ അവിവാഹിതരായ ആൺകുട്ടികൾക്ക്​ അവസരം. 400 ഒഴിവുകളാണുള്ളത്​. (ആർമി 208, നേവി 42, എയർഫോഴ്​സ്​ 120, നേവൽ അക്കാദമി 30). യു.പി.എസ്​.സി സെപ്​റ്റംബർ അഞ്ചിന്​ ദേശീയതലത്തിൽ നടത്തുന്ന നാഷനൽ ഡിഫൻസ്​ അക്കാദമി (എൻ.ഡി.എ) നേവൽ അക്കാദമി പരീക്ഷ വഴിയാണ്​ സെലക്​ഷൻ. 148ാമത്​ എൻ.ഡി.എ കോഴ്​സിലേക്കും 110ാമത്​ നേവൽ അക്കാദമി കോഴ്​സിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ 2022 ജൂലൈ രണ്ടിന്​ പരിശീലനം തുടങ്ങും.

നേവൽ അക്കാദമി കാഡറ്റുകൾക്ക്​ ഏഴിമല നാവിക അക്കാദമിയിലും ആർമി കാഡറ്റുകൾക്ക്​ ഇന്ത്യൻ മിലിട്ടറി അക്കാദമി ഡറാഡൂണിലും എയർഫോഴ്​സ്​ കാഡറ്റുകൾക്ക്​ എയർഫോഴ്​സ്​ അക്കാദമി ഹൈദരാബാദിലും ഗ്രൗണ്ട്​ ഡ്യൂട്ടി ടെക്​നിക്കൽ സ്​ട്രീമുകാർക്ക്​ എയർഫോഴ്​സ്​ ടെക്​നിക്കൽ കോളജ്​ ബംഗളൂരുവിലും പരിശീലനം നൽകും.

എയർഫോഴ്​സ്​ കാഡറ്റുകൾക്ക്​ ഒന്നരവർഷത്തെ ഫ്ലയിങ്​ പരിശീലനവും ഉണ്ടാകും. പ്രതിമാസം 56,100 രൂപയാണ്​ സ്​റ്റൈപ്പൻറ്​. അക്കാദമിക്​ പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക്​ ബി.ടെക്​/ബി.എസ്​സി/ബി.എ ബിരുദങ്ങൾ ഡൽഹി ജെ.എൻ.യു സമ്മാനിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക്​ ​െലഫ്​റ്റനൻറ്​/സബ്​ െലഫ്​റ്റനൻറ്​ പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി നിയമനം ലഭിക്കുന്നതാണ്​. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും.

നാഷനൽ ഡിഫൻസ്​ നേവൽ അക്കാദമി രണ്ടാമത്തെ യു.പി.എസ്​.സി പരീക്ഷ വിജ്​ഞാപനം www.upsc.gov.inൽ ലഭ്യമാണ്​. ഫീസ്​ 100 രൂപ. പട്ടികജാതി/വർഗ വിഭാഗത്തിന്​ ഫീസില്ല.

എൻ.ഡി.എ ആർമി വിഭാഗത്തിലേക്ക്​ ഏതെങ്കിലും സബ്​ജക്​ട്​ കോമ്പിനേഷനിൽ പ്ലസ് ​ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായവർക്ക്​ അപേക്ഷിക്കാം. എയർഫോഴ്​സ്​, നേവൽ അക്കാദമി വിഭാഗങ്ങളിലേക്ക്​ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങളോടെ പ്ലസ് ​ടു വിജയിച്ചിരിക്കണം.

ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അക്കാദമിക്​ മികവുള്ള ചുണക്കുട്ടികൾക്ക്​ ഈ അവസരം പ്രയോജനപ്പെടുത്താം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്​നസ്​ ഉണ്ടായിരിക്കണം. 2003 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://upsconline.nic.inൽ ജൂൺ 29നകം സമർപ്പിക്കണം.

യു.പി.എസ്​.സി പരീക്ഷക്ക്​ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്​. ഇതിൽ യോഗ്യത നേടുന്നവരെ SSB ടെസ്​റ്റ്​/ഇൻറർവ്യൂ, വൈദ്യപരിശോധന നടത്തി തെരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾ വിജ്​ഞാപനത്തിലുണ്ട്​.

Tags:    
News Summary - chance for Plus Two qualified to become officer in army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.