ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) 200 എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നു. മെക്കാനിക്കൽ (ഒഴിവുകൾ -120), സിവിൽ (30), ഇലക്ട്രിക്കൽ (25), ഇൻസ്ട്രുമെേൻറഷൻ (25) ബ്രാഞ്ചുകാർക്കാണ് അവസരം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ/ തത്തുല്യ ഗ്രേഡിൽ കുറയാതെ നാലു വർഷത്തെ ഫുൾടൈം ബി.ഇ/ബി.ടെക്. SC/ST/PWD വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക്. അവസാന വർഷ/സെമസ്റ്റർ എൻജിനീയറിങ് ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. പ്രായം: 25. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.
വിശദവിവരങ്ങളൾ www.hindustan Petroleum.com ൽ. അപേക്ഷാഫീസ് 1180 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് ഫീസില്ല. െഡബിറ്റ്/െക്രഡിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി http://jobs.hpcl.co.in/recruit_ New എന്ന പോർട്ടലിൽ ഏപ്രിൽ 15വരെ ഇപ്പോൾ സമർപ്പിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ഗ്രിപ് ടാസ്ക്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ശമ്പള നിരക്ക്: 50,000-1,60,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബസൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.