കേ​ന്ദ്ര സ​ർ​വി​സി​ൽ എ​ൻ​ജി​നീ​യ​ർ ഒ​ഴി​വു​ക​ൾ

യു.​പി.​എ​സ്.​സി 2024 വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ​സ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഒ​ന്നാം​ഘ​ട്ട പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 18ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ങ്ങ​ളി​ലായി 167 ഒ​ഴി​വു​ക​ളാ​ണുള്ള​ത്.

സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന് സെ​ൻ​ട്ര​ൽ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ് (റോ​ഡ്സ്), ബോ​ർ​ഡ​ർ റോ​ഡ്സ് എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ്, ഇ​ന്ത്യ​ൻ ഡി​ഫ​ൻ​സ് സ​ർ​വി​സ്, സെ​ൻ​ട്ര​ൽ വാ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ്, ഇ​ന്ത്യ​ൻ സ്കി​ൽ ഡെ​വ​ല​പ്മെ​ന്റ് സ​ർ​വി​സ് എ​ന്നി​വ​യി​ലും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് ജി.​എ​സ്.​​ഐ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ്, ഇ​ന്ത്യ​ൻ ഡി​ഫ​ൻ​സ് സ​ർ​വി​സ്, നേ​വ​ൽ ആ​ർ​മ​മെ​ന്റ് സ​ർ​വി​സ്, സെ​ൻ​ട്ര​ൽ വാ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ്, ഡി​ഫ​ൻ​സ് എ​യ്റോ​നോ​ട്ടി​ക്ക​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ​ർ​വി​സ് എ​ന്നി​വ​യി​ലും ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് ഡി​ഫ​ൻ​സ്, സെ​ൻ​ട്ര​ൽ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ്, നേ​വ​ൽ ആ​ർ​മ​മെ​ന്റ് സ​ർ​വി​സ്, ഡി​ഫ​ൻ​സ് എ​യ്റോ​നോ​ട്ടി​ക്ക​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ​ർ​വി​സ് എ​ന്നി​വ​യി​ലും ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന് ഇ​ന്ത്യ​ൻ റേ​ഡി​യോ റെ​ഗു​ലേ​റ്റ​റി സ​ർ​വി​സ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ്, നേ​വ​ൽ ആ​ർ​മ​മെ​ന്റ് സ​ർ​വി​സ്, നേ​വ​ൽ മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്റ് സ​ർ​വി​സ് മു​ത​ലാ​യ​വ​യി​ലും നി​യ​മ​നം ല​ഭി​ക്കും.

പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ളി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ അഭിമുഖം ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. വി​ജ്ഞാ​പ​നം www.upsc.gov.inൽ​.

ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും എം.​എ​സ് സി ​വ​യ​ർ​ലെ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ല​ക്ട്രോ​ണി​ക്സ്, റേ​ഡി​യോ ഫി​സി​ക്സ്/​റേ​ഡി​യോ എ​ൻ​ജി​നീ​യ​റി​ങ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​ം: 21-30. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​പേ​ക്ഷാ​ഫീ​സ് 200 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഫീ​സി​ല്ല. www.upsconline.nic.inൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 26വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Tags:    
News Summary - Engineer Vacancies in Central Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.