ഗവൺമെൻറ് സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് അടക്കം 60 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രിൽ മൂന്നിലെ അസാധാരണ ഗസറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും മേയ് അഞ്ചു വരെ സമയമുണ്ട്. വിവരങ്ങൾക്ക്: www.keralapsc.gov.in.
അസിസ്റ്റൻറ് ഓഡിറ്റർ (കാറ്റഗറി നമ്പർ 57/2021), ഗവൺമെൻറ് സെക്രേട്ടറിയറ്റ്/കേരള പബ്ലിക് സർവിസ് കമീഷൻ/അഡ്വക്കറ്റ് ജനറൽ ഓഫിസ് എറണാകുളം/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ൈട്രബ്യൂണൽ/സ്പെഷൽ ജഡ്ജസ് ആൻഡ് എൻക്വയറി കമീഷണർ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് നിയമനം. ശമ്പളനിരക്ക് 27,800-59,400 രൂപ. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനം. തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും കാറ്റഗറി 58/2021 പ്രകാരം അപേക്ഷിക്കാം.
മറ്റു തസ്തികകൾ- ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ഓവർസിയർ സിവിൽ (കാറ്റഗറി 60/2021), ഒഴിവുകൾ-13 (കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്), പേഴ്സനൽ മാനേജർ (62/2021), കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, (പ്രതീക്ഷിത ഒഴിവുകൾ); വർക്കർ/പ്ലാൻറ് അറ്റൻഡർ ഗ്രേഡ് III, കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഒഴിവുകൾ-23 ( സൊസൈറ്റി കാറ്റഗറി 67/2021), ജനറൽ കാറ്റഗറി (66/2021) ഒഴിവുകൾ 24; െലക്ചറർ-കമ്പ്യൂട്ടർ എൻജിനീയറിങ്, ഒഴിവുകൾ-14, മെക്കാനിക്കൽ എൻജിനീയറിങ്-2 (കാറ്റഗറി 64-65/2021) സാങ്കേതിക വിദ്യാഭ്യാസം; ലോവർ ഡിവിഷൻ ക്ലർക്ക് (ജനറൽ കാറ്റഗറി 69/2021) ഒഴിവ് 5, (സൊസൈറ്റി കാറ്റഗറി 70/2021) ഒഴിവ്-5, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്; ടെക്നീഷ്യൻ ഗ്രേഡ് II ഇലക്ട്രോണിക്സ് (ജനറൽ കാറ്റഗറി 75/2021) പ്രതീക്ഷിത ഒഴിവുകൾ, കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ജൂനിയർ ടൈപിസ്റ്റ് ജനറൽ കാറ്റഗറി (72/2021) കേരള സംസ്ഥാന സഹകരണ മേഖല സൊസൈറ്റികൾ. അസിസ്റ്റൻറ് കെമിസ്റ്റ് (80/2021) ഒഴിവുകൾ-6, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ജില്ലതല റിക്രൂട്ട്മെൻറ് ഒഴിവുകൾ കോട്ടയം-3 (എൽ.പി.എസ് വിദ്യാഭ്യാസം) ഹെൽത്ത് ഇൻസ്പെക്ടർ. കൂടുതൽ തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.