കോഴിക്കോട് : അട്ടപ്പാടിയിലെ ഇരുള ഗോത്രത്തില്‍ നിന്നും മെഡിസിനല്‍ കെമിസ്ട്രിയില്‍ ആദ്യ ഡോക്ടറേറ്റ് നേടി ചന്ദ്രന്‍. പുതൂർ ഗ്രാമപഞ്ചിയാത്തിലെ ദോഡുഗട്ടി ഊരിലെ രംഗന്‍റെയും ലക്ഷ്മിയും മകന്‍. നയ്പ്പര്‍ സർവകലാശാലയില്‍നിന്ന് മെഡിസിനല്‍ കെമിസ്ട്രിയിലാണ് പി.എച്ച്.ഡി ലഭിച്ചത്. ടി.ബി രോഗത്തിനെതിരെയുള്ള സിന്തറ്റിക്ക് കോപൗണന്‍റ്സിന്‍റെ ഗവേഷണമായിരുന്നു ഗവേഷണ വിഷയം.
അഗളി പഞ്ചായത്തിലെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ രണ്ടാമത്തെ യൂനിറ്റില്‍ നിന്നും മരുന്ന് വാങ്ങിയവർക്ക് ചിരപരിചിതനാണ് ആര്‍. ചന്ദ്രന്‍. ഫാര്‍മസിസ്റ്റിന്‍റെ പേര് എല്ലാവർക്കും അറിയാം. ദോഡിയാര്‍ഗണ്ടി ഗവ, എല്‍.പി സ്കൂളില്‍ നിന്ന് തുടങ്ങി കൂക്കുംപാളയം ഗവ യു.പി സ്കൂള്‍, കൂക്കുംപാളയം സെന്‍റ് പീറ്റേഴ്സ് ഹൈക്കൂള്‍ (കോണ്‍വെന്‍റ് സ്കൂള്‍), ഒടുവില്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് 2008 ല്‍ ചന്ദ്രൻ പ്ലസ്ടു കഴിഞ്ഞു. തുടര്‍ന്ന് പാലക്കാട് വിക്ടോറിയാ കോളജില്‍ കെമിസ്ട്രി ബിരുദ പഠനത്തിന് ചേർന്നെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിഫാമിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ കോഴിക്കോടേക്ക് വണ്ടി കയറി.
2014 ല്‍ ബിഫാം കഴിഞ്ഞു. കുറച്ച് കാലം കോഴിക്കോട് ഓപ്പണ്‍ മെഡിസിന്‍സ് എന്ന സ്വകാര്യ ഫാര്‍മസി ശൃംഖലയില്‍ ഒമ്പത് മാസത്തോളം ഫാര്‍മസിസ്റ്റായി ജോലി ചെയ്തു. അത് കഴിഞ്ഞ് ഡോ.പ്രഭുദാസ് സൂപ്രണ്ടായിരുന്ന കാലത്ത് കോട്ടത്തറ ഗവ. ട്രൈബല്‍ സൂപ്പര്‍സ്പെഷ്യാലിസ്റ്റ് ഹോസ്പിറ്റലില്‍ ഒന്നരമാസം ഫാര്‍മസിറ്റിന്‍റെ ഒഴിവില്‍ ജോലി ചെയ്തു. പിന്നെ കോളജിലെ അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയില്‍ മൊഹാലിയിലെ നയ്പ്പര്‍ സർവകലാശാലയില്‍ മെഡിസിനല്‍ കെമിസ്ട്രിയില്‍ പി.ജിക്ക് അഡ്മിഷന്‍ ലഭിച്ചു.
2017 ല്‍ അവിടെ നിന്നും പി.ജി പാസായി. അതേ വര്‍ഷം റായിബറേലിയിലെ നയ്പ്പര്‍ സർവകലാശാലയില്‍ മെഡിസിനല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡിക്ക് ചേർന്നു. സർവകലാശാലയില്‍ ആ വര്‍ഷമായിരുന്നു ആദ്യമായിട്ട് ഒരു പി.എച്ച്.ഡി ആരംഭിച്ചത്. കെമിസ്ട്രിയില്‍ ഗവേഷണത്തിന് രണ്ട് പേരും ഫാര്‍മസ്യൂട്ടിക്ക്സില്‍ ഒരാളും ഫാര്‍മക്കോളേജില്‍ രണ്ട് പേരുമായിരുന്നു ആ ബാഞ്ചില്‍ പി.എച്ച്.ഡിക്ക് ചേർന്നത്. ഇതില്‍ നാലാമത്തെ ആളായി ചന്ദ്രന്‍ പിഎച്ച്ഡി പ്രബന്ധം സമര്‍പ്പിച്ചു.
രണ്ട് സഹോദരിമാരാണ് ചന്ദ്രനുള്ളത്. ചേച്ചി വള്ളിയുടെ വിവാഹം കഴിഞ്ഞു. അനിയത്തി സരോജ പ്ലസ്ടു പഠനം കഴിഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.