തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. രണ്ടാം വർഷത്തിൽ 9592 പേരാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലുള്ളത്. കഴിഞ്ഞവർഷം സ്കോൾ കേരളയിൽ നിന്ന് (ഓപൺ സ്കൂൾ) ഉൾപ്പെടെ രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,32,436 പേരായിരുന്നു. ഇത്തവണയത് 4,42,028 ആയി വർധിച്ചു. കഴിഞ്ഞവർഷം ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,24,696 പേർ ആയിരുന്നെങ്കിൽ ഇത്തവണ പരീക്ഷയെഴുതുന്നത് 424978 പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 282 പേർ കൂടുതൽ.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ ആകെ എണ്ണം 8,57,414 ആണ്. കഴിഞ്ഞവർഷം പ്ലസ് വൺ പരീക്ഷ എഴുതിയവെരക്കാൾ (4,24,696 പേർ) കൂടുതൽ പേർ ഇത്തവണ പ്ലസ് ടു (4,42,028) പരീക്ഷ എഴുതുന്നുമുണ്ട്. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവരിൽ 2,17,028 പേർ പെൺകുട്ടികളും 2,25,000 പേർ ആൺകുട്ടികളുമാണ്. പ്ലസ് വൺ പരീക്ഷയെഴുതുന്നവരിൽ 2,11,436 പേർ പെൺകുട്ടികളും 2,13,542 പേർ ആൺകുട്ടികളുമാണ്. രണ്ട് പരീക്ഷകളിലും കൂടുതൽ പേർ ഹാജരാകുന്നത് മലപ്പുറം ജില്ലയിലാണ്; പ്ലസ് ടുവിന് 80779 പേരും പ്ലസ് വണിന് 78824 പേരും. പ്ലസ് ടുവിന് കുറവ് പേർ പരീക്ഷയെഴുതുന്നത് വയനാട്ടിലും (11178 പേർ) പ്ലസ് വണിന് കുറവ് ഇടുക്കിയിലും (10700 പേർ).
ഗൾഫിൽ പ്ലസ് ടുവിന് 517 പേരും പ്ലസ് വണിന് 607 പേരും പരീക്ഷയെഴുതാനുണ്ട്. ലക്ഷദ്വീപിൽ ഇത് യഥാക്രമം 1061ഉം 1153ഉം മാഹിയിൽ 807ഉം 738ഉം ആണ്. മാർച്ച് 10 മുതൽ 30 വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.