ന്യൂഡൽഹി/തിരുവനന്തപുരം: കോവിഡിെൻറ കർശന നിബന്ധനകൾ പാലിച്ച് രാജ്യമാകെ നടത്തിയ നീറ്റ് പരീക്ഷക്ക് അപേക്ഷിച്ചവരിൽ 90 ശതമാനം പേരും ഹാജരായതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും ശതമാനവും പിന്നീട് പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം 92.9 ശതമാനമായിരുന്നു ഹാജർ നില.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പരീക്ഷ എഴുതാൻ പറ്റാത്തവർക്ക് വീണ്ടും അവസരം നൽകും. ഇതിെൻറ തീയതി പിന്നീട് അറിയിക്കും. ചോദ്യേപപ്പറിൽ ബയോളജി ഭാഗം എളുപ്പമായിരുന്നെന്നും ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളിൽ ചിലത് ബുദ്ധിമുട്ടായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു. ആകെ 15.97 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,15,959 പേർ അപേക്ഷിച്ചതിൽ 75-80 ശതമാനം പേർ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക കണക്ക്. ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ നടന്ന പരീക്ഷയിൽ കനത്ത ആരോഗ്യസുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്. പരീക്ഷ ഹാളിൽ പ്രവേശിക്കാൻ ഓരോ വിദ്യാർഥികൾക്കും സമയക്രമം നിശ്ചയിച്ച് നൽകിയിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തുവിട്ടതും സമയക്രമം പാലിച്ചാണ്. കോവിഡ് മൂലം രണ്ടുവട്ടം മാറ്റിയശേഷമാണ് ഞായറാഴ്ച പരീക്ഷ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.