ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.എഡ് (റിസർച്ച്) പ്രവേശനം

പ്ലസ് ടു വിദ്യാർഥികൾക്ക് നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എഡ്) റിസർച്ച് പ്രോഗ്രാമിൽ ഉപരിപഠനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC) ബാംഗ്ലൂരിൽ അവസരം.

ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിങ്ങനെ ആറ് പാഠ്യപദ്ധതികളുണ്ട്. എൻജിനീയറിങ്, ഹ്യൂമാനിറ്റീസ്, വിഷയങ്ങളും പഠിപ്പിക്കും. ഒരുവർഷം റിസർച്ച് പ്രോജക്ടാണ്. ബി.എഡ് പൂർത്തിയാവുമ്പോൾ ആവശ്യമുള്ളവർക്ക് ഐ.ഐ.എസ്.സിയിൽ തന്നെ അഞ്ചാംവർഷം എം.എസ്.സി പഠനം തുടരാം. 137 വിദ്യാർഥികൾക്കാണ് പ്രവേശനം.

യോഗ്യത:പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക്. 2021ൽ വജയിച്ചവർക്കും 2022ൽ പരീക്ഷയെഴുതുന്നവർക്കുമാണ് അവസരം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് പാസ് മതി.

(1) കിഷോർ വൈജ്ഞാനിക പ്രോത്സാഹന യോജന (KVPY) 2020 സ്ട്രീം SA/2021 സ്ട്രീം SX/ സ്ട്രീം SB (2) ജെ.ഇ.ഇ മെയിൻ 2022 (3) ജെ.ഇ.ഇ അഡ്വാൻസ്ഡ് 2022 (4) നീറ്റ് യു.ജി-2022. ഈ പരീക്ഷകളിൽ ഏതെങ്കിലുമൊന്നിൽ യോഗ്യത നേടിയിരിക്കണം.

അപേക്ഷാ ഫീസ് 500 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 2500. വിജ്ഞാപനം www.iisc.ac.in/ugൽ. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും.

Tags:    
News Summary - Admission to B.Ed (Research) in Indian Institute of Science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.