തിരുവനന്തപുരം: പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2020-21 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെൻറും നടത്തും.
റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുള്ളത് 22ന് കഴിഞ്ഞിരുന്നു.
ജനറല്‍ വിഭാഗക്കാര്‍ക്ക് (എല്ലാ വിഭാഗക്കാര്‍ക്കും) ഇൗമാസം 28 നാണ് അലോട്ട്മെൻറ്. അലോട്ട്മെൻറില്‍ പങ്കെടുക്കേണ്ടവര്‍ ഏപ്രില്‍ 26, 27 നും ഓണ്‍ലൈനായി പുതിയ കോളജ്/കോഴ്സ് ഓപ്ഷനുകള്‍ നല്കി രജിസ്റ്റര്‍ ചെയ്യണം.
മുന്‍ അലോട്ട്മെൻറുകള്‍ വഴി സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യണം. ഫോൺ: 0471-2560363, 364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.