യൂറോപ്യൻ യൂനിവേഴ്​സിറ്റി പ്രതിനിധികൾ കോട്ടക്കലിൽ

മലപ്പുറം: വിദേശത്ത്​ എം.ബി.ബി.എസ്​ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്​ യൂറോപ്യൻ യൂനിവേഴ്​സിറ്റി പ്രതിനിധികളുമായി നേരിട്ട്​ സംവദിക്കാനുള്ള അവസരം. ജോർജിയയിലെ യൂറോപ്യൻ യൂനിവേഴ്​സിറ്റിയിലെ എം.ബി.ബി.എസ് പഠനവുമായി ബന്ധപ്പെട്ട സാധ്യതകൾ പരിചയപ്പെടുത്താനും നേരിട്ട്​ അഡിമിഷനുള്ള അവസരം ഒരുക്കാനും​ ‘മാധ്യമം’ സംഘടിപ്പിക്കുന്ന സൗജന്യ അന്താരാഷ്ട്ര സെമിനാറിലാണ്​ യൂറോപ്യൻ യൂനിവേഴ്​സിറ്റി പ്രതിനിധികൾ പ​​​ങ്കെടുക്കുന്നത്​.

ഏപ്രിൽ 20ന്​ കോട്ടക്കൽ റിഡ്​ജസ്​ ഇൻ സെന്‍ററിൽ നടക്കുന്ന സെമിനാറിൽ യൂറോപ്യൻ യൂനിവേഴ്​സിറ്റി വൈസ് പ്രസിഡൻറ്​ ടമാർ സർഗിനാവ, യൂനിവേഴ്​സിറ്റി റെക്ടർ ഗോച്ച ടുട്ബെറിഡ്സെ, യൂറോപ്യൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡീൻ ആൻഡ്​ ഫാക്കൽറ്റി ഓഫ് മെഡിസിൻ നിനോ പടാരായ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും. ഇവർ ആദ്യമായാണ്​ കേരളത്തിലെത്തുന്നത്​.

എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിനായി വിദേശ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠന ചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും. വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി ഇന്ത്യൻ വിദ്യാർഥികൾ യൂറോപ്യൻ യൂനിവേഴ്​സിറ്റിയിൽ എം.ബി.ബി.എസ്​ പഠനം പൂർത്തീകരിച്ച്​ വിജയ വഴി തെളിയിച്ചിട്ടുണ്ട്​. അന്താരാഷ്ട്ര നിലവാരത്തിൽ യൂറോപിലെ മികച്ച പഠന അന്തരീക്ഷത്തിൽ വിദ്യാർഥികൾക്ക്​ കോഴ്​സ്​ പൂർത്തിയാക്കാമെന്നതാണ്​ മറ്റു രാജ്യങ്ങളിൽ നിന്ന്​ ഇവിടേക്ക്​ വിദ്യാർഥികളെ ആകർഷിക്കുന്നത്​.

വിദേശത്ത് മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ്​ സെമിനാർ സംഘടിപ്പിക്കുന്നത്​. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ്​ സെമിനാറിൽ അവസരം. രജിസ്​​ട്രേഷൻ നമ്പർ: 9645006838, 9645006265

Tags:    
News Summary - An opportunity for students who want to study MBBS abroad to interact directly with representatives of European universities.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.