തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ജനറൽ അപ്രൻറിസുകളെ തെരഞ്ഞെടുക്കുന്നു. നിലവിൽ 15 ഒഴിവുകളുണ്ട് (ജനറൽ 8, ഒ.ബി.സി 4, എസ്.സി 1, ഇ.ഡബ്ല്യു.എസ് 2). പ്രതീക്ഷിത ഒഴിവുകൾ 15 (ജനറൽ 9, ഒ.ബി.സി 4, എസ്.സി 1, ഇ.ഡബ്ല്യു.എസ് 1). ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 9000 രൂപ സ്റ്റൈപൻഡ്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
പ്രായപരിധി 1.5.2021ൽ 35 വയസ്സ്. സെലക്ഷനായി തിരുവനന്തപുരം മെഡിക്കൽകോളജ് കാമ്പസിലുള്ള അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ മേയ് നാലിന് രാവിലെ 10.30ന്താൽപര്യമുള്ളവർ നേരിട്ട് ഹാജരാകണം. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പ്രായം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും എസ്.സി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾ അതു തെളിയിക്കുന്ന പ്രാബല്യത്തിലുള്ള സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ, നോൺ ക്രീമിലെയർ/വരുമാന സർട്ടിഫിക്കറ്റുകളും (തഹസിൽദാരിൽനിന്ന്) കൈവശം കരുതണം.
പരസ്യനമ്പർ P & A VI/18/GA/SCTIMST/2021 പ്രകാരമുള്ള വിജ്ഞാപനം/ഔദ്യോഗിക അറിയിപ്പ് www.sctimst.ac.inൽ ലഭിക്കും. ഫോൺ: 0471 2443152. ഇ-മെയിൽ: sct@sctimst.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.