ന്യൂഡൽഹി: കേരളത്തിലെ 11 സ്വകാര്യ ആയുർവേദ കോളജുകളിലും ഓരോ സിദ്ധ, യുനാനി കോളജുകളിലും ഒഴിഞ്ഞുകിടക്കുന്ന 70 ശതമാനം സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്താൻ മാനേജ്മെന്റുകൾ സമർപ്പിച്ച ഹരജിയിൽ കേരള സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ആയുർവേദ, സിദ്ധ, യുനാനി കോളജ് മാനേജ്മെന്റ് അസോസിയേഷൻ അഡ്വ. സുൽഫിക്കർ അലി മുഖേന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും ദീപാങ്കർ ദത്തയും നോട്ടീസ് അയച്ചത്. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
രണ്ട് റൗണ്ട് അലോട്ട്മെന്റും സർക്കാർ അലോട്ട്മെന്റും കഴിഞ്ഞ ശേഷവും 70 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണെന്നും അതുകൊണ്ടാണ് വീണ്ടുമൊരു അലോട്ട്മെന്റ് ആവശ്യപ്പെടുന്നതെന്നും അസോസിയേഷൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.