ന്യൂഡൽഹി: ഹോമിയോപതി, ആയുർവേദ, യുനാനി, സിദ്ധ കോഴ്സുകൾക്ക് പൊതുപ്രവേശന പരീക് ഷ വരുന്നു. കോഴ്സ് കഴിഞ്ഞവർ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിന് എക്സിറ് റ് പരീക്ഷ പാസാകണം. ഇവ അടക്കം ഇൗ നാലു വൈദ്യ ശാഖകളിൽ വിദ്യാഭ്യാസ, ചികിത്സരംഗത്ത് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്ന ദേശീയ കമീഷൻ ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ശീതകാല സമ്മേളനത്തിൽ പാർലമെൻറിൽ അവതരിപ്പിക്കും. ഹോമിയോപ്പതി, ഇന്ത്യൻ മെഡിസിൻ രംഗത്തെ നിയന്ത്രണ സ്ഥാപനങ്ങളായ കേന്ദ്ര കൗൺസിലുകൾ ഇല്ലാതാകും. പകരം ദേശീയ കമീഷൻ വരും. ഇൗ ചികിത്സശാഖകളുടെ വിദ്യാഭ്യാസത്തിന് സ്വയംഭരണ ബോർഡുകൾ സ്ഥാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരനിർണയമാണ് ഒരു ബോർഡിെൻറ ചുമതല. പ്രാക്ടീസ് ചെയ്യുന്നവരുടെ ദേശീയ രജിസ്റ്റർ തയാറാക്കുന്നതിനും സദാചാര മൂല്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ദേശീയ കമീഷൻ ശ്രദ്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.