ബി.എഡ് സെന്‍റർ: ഒത്തുകളിയെന്ന് ആക്ഷേപം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന ബി.എഡ് സെന്‍ററുകളുടെ നഷ്ടമായ അംഗീകാരം തിരിച്ചുപിടിക്കുന്നതിൽ അലസത. സ്വാശ്രയ കോളജുകളുമായി ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം. 11 സ്വാശ്രയ ബി.എഡ് സെൻററുകൾ പൂട്ടാൻ എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ) ശിപാർശ ചെയ്തതിനെതിരെ അപ്പീൽ നൽകിയെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല. തുടർന്ന് ഹൈകോടതിയിൽ ഹരജി നൽകാൻ തീരുമാനിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്. സ്വകാര്യ സ്വാശ്രയ ബി.എഡ് സെന്‍ററുകളെ സഹായിക്കാനാണ് സർവകലാശാലയുടെ ശ്രമമെന്നാണ് ആക്ഷേപം. കോഴിക്കോട്, വടകര, ചക്കിട്ടപാറ, സുൽത്താൻ ബത്തേരി, മഞ്ചേരി, മലപ്പുറം, ചാലക്കുടി, അരണാട്ടുകര, കണിയാമ്പറ്റ, കൊടുവായൂർ, വലപ്പാട് എന്നീ സെൻററുകളാണ് ഇല്ലാതാകുന്നത്. കാലിക്കറ്റ് സർവകലാശാല ആവശ്യമായ ഭൗതികസൗകര്യങ്ങൾ ഒരുക്കാത്തതാണ് വിനയായത്. പലവട്ടം എൻ.സി.ടി.ഇ ഇക്കാര്യം സർവകലാശാലയെ അറിയിച്ചതായിരുന്നു. കോടതിയിൽ പോവാൻ നിർദേശം ലഭിച്ചിട്ടും കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടില്ല.

Tags:    
News Summary - B. Ed Centre: Allegation of collusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.