കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ 2021-22 ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. 50,230 മെറിറ്റ് സീറ്റുകളിൽ ട്രയൽ അലോട്ട്‌മെൻറിൽ 45,808 സീറ്റുകൾ ഉൾപ്പെടുത്തി.
അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയൊഴികെയുള്ള വിവരങ്ങളില്‍ 31ന് വൈകീട്ട് മൂന്നുമണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം.
പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളജ്, മണാശ്ശേരി എം.എ.എം.ഒ. കോളജ് എന്നിവയില്‍ യഥാക്രമം പുതുതായി അനുവദിച്ച ബി.എസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത് ഡേറ്റ സയന്‍സ്, ബി.എ അഡ്വര്‍ടൈസിങ് ആൻഡ് സെയില്‍സ് മാനേജ്‌മെൻറ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം. അപേക്ഷ സമര്‍പ്പണത്തിനു ശേഷം ഫീസ് അടയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഫീസടച്ച് അപേക്ഷ പൂര്‍ത്തീകരിക്കാനും സാധിക്കും. തിരുത്തലുകള്‍ക്ക് ശേഷം അപേക്ഷയുടെ പ്രിൻറ്ഔട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.