തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെൻറ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സ്വാശ്രയ കോളജുകള്‍ എന്നിവയില്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇ-പേമെൻറായി 500 രൂപ (എസ്.സി/എസ്.ടി-167 രൂപ) ഫീ അടച്ച് മാര്‍ച്ച് 16നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സ്വാശ്രയ കോളജുകളിലെ മാനേജ്മെൻറ് േക്വാട്ടയില്‍ പ്രവേശനത്തിനും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലയുടെ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകരിച്ച മറ്റേതെങ്കിലും സര്‍വകലാശാല/സ്ഥാപനത്തിെൻറ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ യോഗ്യത മാര്‍ക്ക് ലിസ്റ്റ് സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. മറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍ െറഗുലര്‍ സ്ട്രീമില്‍ 10+2+3 അല്ലെങ്കില്‍ 10+2+4 പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം.
അപേക്ഷകര്‍ കെമാറ്റ് കേരള/സിമാറ്റ്/കാറ്റ്് യോഗ്യത നേടിയിരിക്കണം.
അപേക്ഷയുടെ പ്രിൻറൗട്ട്, ചലാന്‍ (എസ്.സി/എസ്.ടി വിഭാഗം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പ്) എന്നിവ സഹിതം മാര്‍ച്ച് 17ന് വൈകുന്നേരം അഞ്ച് മണിക്കകം ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്മെൻറ്, കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.
വിവരങ്ങള്‍ www.cuonline.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407363, 2047016.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.