തേഞ്ഞിപ്പലം: ഒക്ടോബര്‍ 14ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം, റഗുലര്‍ കോളജുകള്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എം.കോം രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 21ലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് (ഡേറ്റ അനലറ്റിക്‌സ്) നവംബര്‍ 2021 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2021 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക് സിസിഎസ്എസ് (2020, 2021 പ്രവേശനം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
എം.എസ്.സി അപ്ലൈഡ് ജിയോളജി(സിസിഎസ്എസ്)ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022, നാലാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഹിസ്റ്ററി പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാല ചരിത്ര പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനത്തിനുള്ള അപേക്ഷ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 19ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പഠനവിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
പ്രസിദ്ധീകരിച്ച പി.എച്ച്.ഡി (അറബിക്) പ്രവേശന പരീക്ഷ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അറബി പഠനവിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഗവേഷണവിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസ് മുതലായവ സഹിതം 2022 ഒക്ടോബര്‍ 14ന് അഞ്ചിന് മുമ്പ് അറബി പഠനവിഭാഗം ഓഫിസില്‍ ലഭ്യമാക്കണം.
എം.ഇ.എസ് അസ്മാബി കോളജ് വേമ്പല്ലൂരിലെ മൂന്നാം സെമസ്റ്റര്‍ ബിഎ മാസ് കമ്യൂണിക്കേഷന്‍ & ജേണലിസം നവംബര്‍ 2020 (ബിഎംഎം 4 കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആൻഡ് വെബ് ഡിസൈന്‍) പരീക്ഷയുടെ പുനഃപരീക്ഷ ഒക്ടോബര്‍ 12ന് നടക്കും.
കോഴിക്കോട് പഠനകേന്ദ്രത്തില്‍ എംഎസ്.സി ഫാഷന്‍ ആൻഡ് ടെക്‌സ്റ്റൈല്‍ ഡിസൈനില്‍ സീറ്റൊഴിവുണ്ട്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഫോണ്‍ 04952761335, 8547210023, 8893280055, 9895843272.
അഫിലിയേറ്റഡ് കോളജുകളിലെ 2020 പ്രവേശനം നാലാം സെമസ്റ്റര്‍ ബിഎസ്എസി മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ് ഡബ്ള്‍ മെയിന്‍ (സിബിസിഎസ്എസ്-യുജി) റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷ പുനഃക്രമീകരിച്ചു. പരീക്ഷ 20ന് ആരംഭിക്കും.
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2017 സ്‌കീം -2017 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2012 സ്‌കീം 2012 മുതല്‍ 2016 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 27 വരെയും അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.എം റഗുലര്‍ നവംബര്‍ 2022 (2021 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എംഎഡ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എം, എംകോം, എം.എസ്.സി (സിബിസിഎസ്എസ്) റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.