തേഞ്ഞിപ്പലം: സര്‍വകലാശാല പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 23ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2020, 2021, 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ് (രണ്ടു വര്‍ഷം) നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്നു വരെയും 170 രൂപ പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്നോളജി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24, 25 തീയതികളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.