തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍.ബി യൂനിറ്ററി (2019 മുതല്‍ 22 വരെ പ്രവേശനം) നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴയില്ലാതെ ജനുവരി 31 വരെയും പിഴയോടെ ഫെബ്രുവരി രണ്ട് വരെയും രജിസ്റ്റര്‍ ചെയ്യാം.
സര്‍വകലാശാല പഠനവകുപ്പിലെ (രണ്ടുവര്‍ഷ) എല്‍എല്‍.എം ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. ഒന്നാം സെമസ്റ്ററിന് ജനുവരി 30 വരെ പിഴയില്ലാതെയും പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് പിഴയില്ലാതെ ജനുവരി 24 വരെ അപേക്ഷിക്കാം.
സര്‍വകലാശാല പഠനവകുപ്പുകളിലെ ജനുവരി 23ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ സംസ്കൃതം, എം.കോം, എം.ബി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31ലേക്ക് മാറ്റി. വിശദ സമയക്രമം വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളിലെ 30ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എസ് സി ബയോ കെമിസ്ട്രി, എം.എസ് സി സുവോളജി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ പുനഃക്രമീകരിച്ചു.
30ന് തുടങ്ങുന്ന വിദൂരവിഭാഗം, പ്രൈവറ്റ് മൂന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്, സംസ്കൃതം, സോഷ്യോളജി ഹിസ്റ്ററി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2021 പരീക്ഷ പുനഃക്രമീകരിച്ചു.
എല്ലാ വിഷയങ്ങളിലുമുള്ള രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഏപ്രില്‍ 2021 റെഗുലര്‍ പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ 2500 രൂപ പിഴയോടെ മാര്‍ച്ച് 31 വരെയും 5000 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും സമര്‍പ്പിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം മലപ്പുറം ഗവ. കോളജ്, ചിറ്റൂര്‍ ഗവ. കോളജ് കേന്ദ്രങ്ങളില്‍ ജനുവരി 21ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ (സി.ബി.സി.എസ്.എസ് 2022 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോൺടാക്ട് ക്ലാസുകള്‍ ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി.
നാലാം സെമസ്റ്റര്‍ എം.എസ് സി ജ്യോഗ്രഫി, എം.കോം, എം.എസ് സി അക്വകള്‍ചര്‍, ഫിസിക്സ് ഏപ്രില്‍ 2022 പരീക്ഷകളുടെയും വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.