തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പ്, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ ഫിസിക്സ് അധ്യാപകര്‍ക്ക് ശില്‍പശാല നടത്തുന്നു. കോളജ്, സര്‍വകലാശാല, ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകര്‍ക്കായി ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച് മുംബൈ എന്നിവയുമായി സഹകരിച്ച് 24, 25 തീയതികളില്‍ സര്‍വകലാശാല ആര്യഭട്ടാ ഹാളിലാണ് ശിൽപശാല.
ആറാം സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ നവംബര്‍ 2021 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് നാല് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫങ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ, എം.എ അറബിക് ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും മേയ് 2021 ഒന്നാം വര്‍ഷ പരീക്ഷയുടെയും കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ 20 മുതല്‍ 25 വരെ സര്‍വകലാശാല സി.എച്ച് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.