കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ അഫ്സലുല്‍ ഉലമ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 27ന് വൈകീട്ട് അഞ്ചിന് മുമ്പ് മാൻഡേറ്ററി ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. എസ്.സി, എസ്.ടി തുടങ്ങി തത്തുല്യ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാൻഡേറ്ററി ഫീസ്. ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ എം.എ ഫിലോസഫി തുടര്‍ ലിസ്റ്റില്‍നിന്നുള്ള പ്രവേശനം 25ന് രാവിലെ 10ന് ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജറാകണം.
കാലിക്കറ്റ് സര്‍വകലാശാല വിമൻസ് സ്റ്റഡീസ് പഠനവിഭാഗത്തില്‍ പി.ജി പ്രവേശനത്തിന് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 26ന് നടക്കും. യോഗ്യരായവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. വിദ്യാർഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് പഠനവിഭാഗത്തില്‍ എത്തണം. ഫോണ്‍: 8848620035, 9496902140, 8547621245.
എസ്.ഡി.ഇ സെന്ററായ ഫാറൂഖ് കോളജില്‍ ആഗസ്റ്റ് ആറിന് നടത്താനിരുന്ന 2021 പ്രവേശനം എം.എ, എം.എസ് സി, എം.കോം നാലാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മൂന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ ആഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയര് െഡവലപ്മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 25, 26, 27 തീയതികളില്‍ നടക്കും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സൈക്കോളജി, എം.എല്‍.ഐ.എസ്.സി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബ്ള് പ്രകാരം 31ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.എഫ്.ടി, ബി.എ അഫ്സലുല്‍ ഉലമ ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.