പൊന്നാനി: കാലിക്കറ്റ് സർവകലാശാല പ്രൈവറ്റ്, വിദൂര വിഭാഗം വിദ്യാർഥികളുടെ ബിരുദ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചത് മൂന്നു തവണ. ഒരാഴ്ച മുമ്പാണ് ബികോം, ബി.എ അടക്കമുള്ള ബിരുദ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചത്. ഇതിൽ ബികോമിന്റെ ഓഡിറ്റിങ് പേപ്പറിന്റെ പരീക്ഷ ഇതുവരെ നടന്നിട്ടുപോലുമില്ല. ഇതിനിടെയാണ് ഫലം പുറത്തുവിട്ടത്.
രണ്ട് ദിവസത്തിനു ശേഷം എഴുതാത്ത ഓഡിറ്റിങ്ങിന്റെ റിസൾട്ട് അടക്കം വീണ്ടും പുറത്തുവന്നു. എല്ലാ കുട്ടികൾക്കും സ്കോർ പൂജ്യമായിരുന്നു. അധികൃതരോട് വിദ്യാർഥികൾ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മൂന്നാമതും ഫലം പുറത്തുവിട്ടു. ഇതിൽ ഓഡിറ്റിങ്ങിന്റെ മാർക്ക് ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നു തവണ മാറി വന്ന ഫലത്തിലും പല വിദ്യാർഥികൾക്കും പല സ്കോറുകളാണ്
ലഭിച്ചത്. ഇതോടെ വിദ്യാർഥികൾ ആശയക്കുഴപ്പത്തിലായി. മൂന്നാം തവണ പ്രസിദ്ധീകരിച്ച ഫലമാണ് യഥാർഥ ഫലമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.എഴുതാത്ത ഓഡിറ്റിങ് പരീക്ഷയുടെ റിസൽട്ട് വന്നത് സാങ്കേതിക പിഴവാണെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.