കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. മാനേജ്മെൻറ് സീറ്റുകൾ ഒഴികെയുള്ള 38,092 സീറ്റുകളിലേക്കാണ് അലോട്ട്മെൻറ്. ആവശ്യമുള്ളവർക്ക് ഈ മാസം 21 വരെ കോളജ്, കോഴ്‌സ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. www.cuonline.ac.in/ug എന്ന വെബ്‌സൈറ്റിൽ അലോട്ട്മെൻറ് പരിശോധിക്കാം.
ഇതിനായി വിദ്യാർഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല.
പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിൻറൗട്ട് ഈ മാസം 21നകം എടുക്കണം. 1,31,038 അപേക്ഷകളാണ് ഇത്തവണയുള്ളത്. മാനേജ്മെൻറ് സീറ്റും കഴിഞ്ഞാൽ അര ലക്ഷത്തോളം അപേക്ഷകർക്ക് സീറ്റ് ലഭിക്കാനിടയില്ല. 285 കോളജുകളിലായി 114 പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.