വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാൻ കരിയർ ക്ലിനിക് 2023

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെൽ 12ാം ക്ലാസ് പാസായ വിദ്യാർഥികൾക്കായി കരിയർ കൗൺസലിങ് പ്രോഗ്രാം കരിയർ ക്ലിനിക് എന്ന പേരിൽ സംഘടിപ്പിക്കുന്നു.

തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം കരിയർ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാർഥികളുമായി സംവദിക്കുന്നത്.

2023 മെയ് 26 ന് വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. മേൽ ദിവസം പ്ലസ് ടു കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്. മെയ് 27ന് ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഹ്യുമാനിറ്റീസ് മേഖലയിലെ വിദ്യാർഥികൾക്കും മെയ് 28 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് കൊമേഴ്സ് മേഖലയിലെ വിദ്യാർഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദ്യാർഥികൾക്ക് സൂം പ്ലാറ്റ്ഫോമിൽ മീറ്റിങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Career Clinic for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.