സ്കു​ൾ ശാ​സ്​​ത്ര മേ​ള​യി​ൽ വി​ജ​യി​ച്ച അ​ൽ​മു​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബ്രാ​ർ മു​ല്ല, മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​മാ​യി

സി.​ബി.​എ​സ്.​ഇ സൗ​ദി ശാ​സ്ത്ര​മേ​ള: അ​ൽ​മു​ന സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം

ദ​മ്മാം: സി.​ബി.​എ​സ്.​ഇ സൗ​ദി ചാ​പ്റ്റ​ർ ശാ​സ്ത്ര​മേ​ള​യി​ൽ അ​ൽ​മു​ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. 36ഓ​ളം സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​മേ​ള​യി​ൽ അ​ൽ​മു​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബ്രാ​ർ മു​ല്ല, മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ ‘ഭാ​വി​യു​ടെ സാ​ങ്കേ​തി​ക ന​ഗ​രം’ എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന് വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ൽ പ്ര​ദ​ർ​ശ​നം വി​ശ​ദീ​ക​രി​ക്കു​ന്നു.

ശു​ഭാ​പ്തി​വി​ശ്വാ​സ​മു​ള്ള സാ​ങ്കേ​തി​ക ഭൂ​മി എ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മോ​ഡ​ലി​ന് നാ​മ​ക​ര​ണം ചെ​യ്ത​ത്. ക്ല​സ്​​റ്റ​ർ മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​ൽ​മു​ന സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി. നേ​ര​ത്തേ പ്ര​വി​ശ്യ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ടീ​മു​ക​ളാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ അ​ൽ​മു​ന സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. സ​ക്കീ​ന മ​ഹ​വീ​ൻ, മു​ഹ​മ്മ​ദ് ജി​ബ്‌​രീ​ൽ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​ത്.

സൗ​ദി ത​ല കാ​യി​ക മ​ത്സ​ര​ത്തി​ൽ അ​ൽ​മു​ന സ്കൂ​ളി​ൽ നി​ന്നു​ള്ള ഹ​സ​ൻ അ​ഹ്​​മ​ദ് (ഷോ​ട്ട്പു​ട്ട്, ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ൾ), ശ്രേ​യ ജി​യോ (ഷോ​ട്ട്പു​ട്ട്, ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ൾ) എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഹ​ന ഹ​നീ​ഷ് (ഡി​സ്ക​സ് ത്രോ, ​ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ൾ) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 400 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ മൈ​ഥി​ലി മൂ​ന്നാം സ്ഥാ​നം നേ​ടി. ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​യ​ർ ബോ​ഡ് അം​ഗം അ​ൻ​വ​ർ സാ​ദാ​ത്ത്​ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​ൽ​മു​ന സ്കൂ​ൾ സി.​ഇ.​ഒ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ നാ​സ​ർ അ​ൽ​സ​ഹ്‌​റാ​നി, മാ​നേ​ജ​ർ ഖാ​ദ​ർ മാ​സ്​​റ്റ​ർ, അ​ക്കാ​ദ​മി​ക് പ്രി​ൻ​സി​പ്പ​ൽ കാ​സിം ഷാ​ജ​ഹാ​ൻ, ഹെ​ഡ്മാ​സ്​​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ, വ​സു​ധ അ​ഭ​യ്, മു​ഹ​മ്മ​ദ് നി​ഷാ​ദ്, ര​മ്യ ടീ​ച്ച​ർ, കാ​യി​ക വി​ഭാ​ഗം ത​ല​വ​ൻ ശി​ഹാ​ബ്, സ​ഫീ​ർ, റു​ബീ​ന, മു​ഹ​മ്മ​ദ് റി​ഷാ​ദ്, ന​സ്രീ​ൻ ടീ​ച്ച​ർ, സ്​​റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ റെ​നി​ഷ, ബി​ൽ​ക്കി​സ് എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - CBSE Saudi Science Fair Almuna School wins 1st position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.