സ്‌മൃതി ഇറാനി

ആസാദ് ഫെലോഷിപ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ഗവേഷണത്തിന് നൽകിയിരുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ് (എം.എ.എൻ.എഫ് ) പുനഃസ്ഥാപിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്‌മൃതി ഇറാനി. എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് എം.എ.എൻ.എഫ് പുനഃസ്ഥാപിക്കില്ലെന്ന് മന്ത്രി മറുപടി നൽകിയത്.

കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിലും മന്ത്രി ഇതേ ഉത്തരം ആവർത്തിച്ചിരുന്നു. എം.എ.എൻ.എഫും മറ്റു മന്ത്രാലയങ്ങൾ നൽകുന്ന ഫെലോഷിപ്പുകളും ഒരുമിച്ച് ലഭിക്കുന്ന അവസ്ഥ ഉണ്ടാകുന്നതിനാലാണ് കഴിഞ്ഞ വർഷം മുതൽ ഇത് നിർത്തലാക്കിയതെന്നാണ് മന്ത്രി പറയുന്നത്.

എന്നാൽ, എം.എ.എൻ.എഫ് ലഭിക്കുന്ന ഒരാൾക്ക് ഒരേസമയം മറ്റൊരു ഫെലോഷിപ് സ്വീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി നൽകിയ രേഖയിൽതന്നെ സമ്മതിക്കുന്നുണ്ടെന്നും വിഷയം വിദ്യാഭ്യാസം സംബന്ധിച്ച പാർലമെന്‍ററി സമിതിയിൽ ഉന്നയിക്കുമെന്നും ടി.എൻ പ്രതാപൻ പ്രതികരിച്ചു.

Tags:    
News Summary - Center will not restore Azad Fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.