പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു; അ​ൺ​എ​യ്​​ഡ​ഡി​ൽ വ​ൻ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ കു​റ​യു​ന്നു. അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തെ ക​ണ​ക്കി​ലൂ​ടെ​യാ​ണ്​​ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​റ​വ് പു​റ​ത്തു​വ​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കൂ​ടി​യെ​ന്ന പെ​രു​പ്പി​ച്ച ക​ണ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ കൂ​ടി​യ​ത്.

ഗ​വ.​ സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ ​​99,566 കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 92,638 ആ​യി കു​റ​ഞ്ഞു; കു​റ​വ്​ 6928. എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 1,58,583 പേ​ർ എ​യ്​​ഡ​ഡി​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം നേ​ടി​യ​ത്​ ഇ​ത്ത​വ​ണ 1,58,348 ആ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, അ​ൺ​എ​യ്​​ഡ​ഡി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 39,918 പേ​ർ ഒ​ന്നി​ലെ​ത്തി​യ​ത്​ ഇ​ത്ത​വ​ണ 47,862 ആ​യി; വ​ർ​ധ​ന​ 7944. ക​ഴി​ഞ്ഞ വ​ർ​ഷ​വും അ​ൺ​എ​യ്​​ഡ​ഡി​ൽ ഒ​ന്നാം ക്ലാ​സി​ൽ 5052 കു​ട്ടി​ക​ൾ വ​ർ​ധി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം ​ഒ​ന്നാം ക്ലാ​സി​ൽ ആ​കെ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ​എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നി​ൽ 2,98,067 പേ​രു​ണ്ടാ​യി​രു​ന്ന​ത്​ ഈ ​വ​ർ​ഷം 2,98,848 ആ​യി.


ഒ​ന്നു​ മു​ത​ൽ 10​ വ​രെ ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ അ​ൺ​എ​യ്​​ഡ​ഡി​ൽ കൂ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്നു​ മു​ത​ൽ 10​ വ​രെ ക്ലാ​സു​ക​ളി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്​ 12,23,554 കു​ട്ടി​ക​ൾ. ഇ​ത്ത​വ​ണ 11,60,579 ആ​യാ​ണ്​ കു​റ​ഞ്ഞ​ത്. കു​റ​വ്​​ 62,975 കു​ട്ടി​ക​ൾ.

എ​യ്​​ഡ​ഡി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 21,81,170 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 21,27,061 ആ​യി; കു​റ​ഞ്ഞ​ത്​ 54,109. അ​ൺ​എ​യ്​​ഡ​ഡി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 3,41,923 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 3,55,967 ആ​യി; വ​ർ​ധി​ച്ച​ത്​ 14,044 കു​ട്ടി​ക​ൾ. 

Tags:    
News Summary - Children in public schools again decreased- huge increase in unaided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.