കോൺസ്റ്റബിൾ (ജി.ഡി): അപേക്ഷ ഡിസംബർ 31 വരെ

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി) റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി. പ്രായം 18-23 വയസ്സ്. വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടന്മാർ ഫീസില്ല. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാ കേന്ദ്രങ്ങളാണ്. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്/കായികക്ഷമതാ പരീക്ഷ നടത്തി തെരഞ്ഞെടുക്കും.

പുരുഷന്മാർക്ക് 170 സെ.മീറ്ററിൽ കുറയാത്ത ഉയരവും (വനിതകൾക്ക് 157 സെ.മീറ്റർ മതി) 80-85 സെ.മീറ്റർ നെഞ്ചളവും ഉണ്ടാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുള്ളവരാകണം. എൻ.സി.സി സർട്ടിഫിക്കറ്റുകാർക്ക് വെയിറ്റേജ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ 21700-69100 രൂപ ശമ്പളനിരക്കിൽ നിയമിക്കും.

ആകെ ഒഴിവുകൾ-26146 (പുരുഷന്മാർ 2334, വനിതകൾ 2799). വിവിധ സേനകളിൽ ലഭ്യമായ ഒഴിവുകൾ- ബി.എസ്.എഫ്-6174, സി.ഐ.എസ്.എഫ്-11025, സി.ആർ.പി.എഫ്-3337, എസ്.എസ്.ബി-635, ഐ.ടി.ബി.പി-3189, ആസാം റൈഫിൾസ് (AR) 1490, എസ്.എസ്.എഫ്-296.


Tags:    
News Summary - Constable (G.D.): Application till 31st December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.