കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷന് ഇന്‍ ഡേറ്റ സയന്‍സ് ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ എൻജിനീയറിങ് എന്നീ റെഗുലര്‍ കോഴ്സുകളിലേക്ക് 25ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
ബി.ടെക് കമ്പ്യൂട്ടര്‍ / ഐ.ടി / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍ / ബയോമെഡിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ /എം.സി.എ ഡിഗ്രി അല്ലെങ്കില്‍ ഗണിതശാസ്ത്രം / ഫിസിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദം ഉള്ള ജനറല്‍ / റിസര്‍വേഷന്‍ വിഭാഗത്തിലുള്ള വിദ്യാർഥികള്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് www.admissions.cusat.ac.in
ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര് സ്റ്റഡീസില്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍.എം (ഐപി), പിഎച്ച്.ഡി, എല്‍എല്‍.എം (ഐപിആര്‍), പിഎച്ച്.ഡി കോഴ്സില്‍ ഒഴിവുള്ള പട്ടികജാതി-പട്ടികവര്‍ഗ സീറ്റിലേക്ക് ജൂലൈ 31ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടക്കും. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക്: 0484-2575174, 2575074 നമ്പറുകളില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.