തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക സര്‍വകലാശാല ബിരുദദാന -മിഅ്റാജ് പ്രാർഥന സമ്മേളനത്തിന് ചെമ്മാട് ഹിദായ നഗറില്‍ തുടക്കമായി. മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം. സൈദലവി ഹാജി കോട്ടക്കല്‍ പതാക ഉയര്‍ത്തിയതോടെയാണ് ദ്വിദിന സമ്മേളനം ആരംഭിച്ചത്. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി, സി. യൂസുഫ് ഫൈസി, ഇബ്രാഹീം ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഹംസ ഹാജി, ഇസ്ഹാഖ് ബാഖവി, സി.കെ. മുഹമ്മദ് ഹാജി, ഇബ്രാഹീം ഹാജി, ചെറീത് ഹാജി എന്നിവർ സംബന്ധിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കൂടുതല്‍ പൊതുജന പങ്കാളിത്തമില്ലാതെയാണ് ഇത്തവണത്തെ പരിപാടികള്‍. രാവിലെ 10 മുതല്‍ വാഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നാഷനല്‍ ഹുദവീസ് മീറ്റ് നടന്നു. ആദ്യ സെഷന് യു. ശാഫി ഹാജിയും രണ്ടാം സെഷന് ഡോ. ഹാശിം നദ്വിയും ഉദ്ഘാടനം ചെയ്തു.
വൈകീട്ട് ഏഴിന് നടന്ന 'മൈല്‍സ് റ്റു ഗോ' സെഷന് ദാറുല്‍ ഹുദാ നാഷനല്‍ പ്രോജക്ട് ചെയര്മാന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. മുഫ്തി അലാഉദ്ദീന്‍ ഖാദിരി മുംബൈ, വി.ടി. അബ്ദുല്‍ റഫീഖ് ഹുദവി, റഫീഖ് ഹുദവി, പി.കെ. അബ്ദുന്നാസിര്‍ ഹുദവി, അശ്റഫ് അലീമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.