തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഒാപൺ സർവകലാശാല ശ്രീനാരായണഗുരുവിെൻറ നാമത്തിൽ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ െഎകകണ്ഠ്യേന പാസാക്കി. 14ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിലെ അവസാന ഇനമായാണ് ബിൽ പാസാക്കിയത്. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ ആണ് ബിൽ അവതരിപ്പിച്ചത്. ബിൽ നിയമമാകുന്നതോടെ സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനത്തിനുള്ള ഏകസർവകലാശാലയായി ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല മാറും. മറ്റു സർവകലാശാലകളിൽ പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസ രജിസ്ട്രേഷൻ അടുത്ത അധ്യയനവർഷം മുതൽ അനുവദിക്കില്ല. ഇതിനുള്ള വ്യവസ്ഥയോടെയാണ് ബിൽ പാസാക്കിയത്. നിലവിൽ മറ്റ് സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ പഠനം നടത്തുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തവർക്ക് അതത് സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാം.
നേരേത്ത ഒാർഡിനൻസിലും സഭയിൽ അവതരിപ്പിച്ച ബില്ലിലും സർവകലാശാലക്ക് ആദ്യഘട്ടത്തിൽ ഒമ്പത് പഠനസ്കൂളുകൾ ആണ് വ്യവസ്ഥ ചെയ്തിരുന്നത്. സബ്ജക്ട് കമ്മിറ്റി പരിശോധനക്ക് ശേഷം സഭ അംഗീകരിച്ച ബില്ലിൽ ഇത് എട്ട് സ്കൂളുകളാക്കി കുറച്ചു. നേരേത്ത ഉണ്ടായിരുന്ന 'സ്കൂൾ ഒാഫ് ബിസിനസ് സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസി' ഒഴിവാക്കി. നേരേത്ത ഉണ്ടായിരുന്ന സ്കൂൾ ഒാഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് എന്നത് സ്കൂൾ ഒാഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി റിസർച്ച് എന്ന പേരിലേക്ക് മാറ്റി.
ഒാപൺ സർവകലാശാല വി.സി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി ഒാർഡിനൻസിൽ നിന്ന് വ്യത്യസ്തമായി 65ൽ നിന്ന് 60 വയസ്സാക്കി കുറച്ചു. സിൻഡിക്കേറ്റിലേക്ക് ഇതര സർവകലാശാലകളുടെ മാതൃകയിൽ നിയമസഭ സാമാജികരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗത്തെ ഉൾെപ്പടുത്താനും വ്യവസ്ഥ കൊണ്ടുവന്നു. സർവകലാശാലയിലെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വിദ്യാർഥിയെയും സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തും. ഒാർഡിനൻസ് പ്രകാരം സിൻഡിക്കേറ്റിൽ എക്സ് ഒഫിഷ്യോ അംഗങ്ങളും നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് സർവകലാശാലകളിൽനിന്ന് വ്യത്യസ്തമായി സൈബർ കൗൺസിൽ എന്ന സംവിധാനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.