ഇംഗ്ലീഷിലും ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യൻ, സ്പാനിഷ്, അറബി എന്നീ വിദേശ ഭാഷകളിലും ഉപരിപഠനത്തിന് സാധ്യതകളൊരുക്കി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംേഗ്വജസ് യൂനിവേഴ്സിറ്റി (ഇഫ്ളു). ഭാഷാപഠനം കേന്ദ്രീകരിച്ചുള്ള സർവകലാശാലയിൽ ഇവക്കു പുറമെ ഹിന്ദി, ജേണലിസം, ബി.എഡ് എന്നീ കോഴ്സുകളും വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകളും മിതമായ നിരക്കിൽ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ഹൈദരാബാദിലെ മെയിൻ കേന്ദ്രത്തിന് പുറമെ ലഖ്നോ, ഷില്ലോങ് എന്നിവിടങ്ങളിലും സർവകലാശാലക്ക് കേന്ദ്രങ്ങളുണ്ട്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച കോഴ്സുകൾ.
ബി.എ ഒാണേഴ്സ്:ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യൻ, സ്പാനിഷ്, ജർമൻ (യോഗ്യത: ഇൻറർമീഡിയറ്റ്/ പ്ലസ് ടു/ തത്തുല്യ പരീക്ഷ), ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ. എം.എ :ഇംഗ്ലീഷ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, കമ്പ്യൂേട്ടഷനൽ ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ് സാഹിത്യം, ലിംഗ്വിസ്റ്റിക്സ്, ലിറ്റേറച്ചേഴ്സ് ഇൻ ഇംഗ്ലീഷ്, കംപാരറ്റിവ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംേഗ്വജ് ടീച്ചിങ്, ഹിന്ദി, ഭാഷയും സാഹിത്യവും (അറബി, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ഹിസ്പാനിക്).
ഇംഗ്ലീഷ് ബി.എഡ്.പി.ജി ഡിപ്ലോമ ഇൻ ടീച്ചിങ് ഒാഫ് ഇംഗ്ലീഷ്, അറബിക്. പിഎച്ച്.ഡി16 വിഷയങ്ങളിൽ. െഫബ്രുവരി ഏഴിനകം അപേക്ഷ സമർപ്പിക്കണം. പ്രേവശന പരീക്ഷ ഫെബ്രുവരി 24, 25 തീയതികളിൽ നടക്കും. അപേക്ഷഫീസ് 500 രൂപ. ഭിന്നശേഷിക്കാർക്ക് 250 രൂപ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.efluniversity.ac.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.