തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ആഴ്ചയിലെ ജോലിഭാരം എട്ട് പീരിയഡ് ആയി കുറച്ച് ഉത്തരവ്. നിലവിൽ പ്രിൻസിപ്പൽ ചുമതലക്കൊപ്പം 25 പീരിയഡുകൾ വരെ അധ്യാപനം നടത്തേണ്ടിയിരുന്നു.
ഹൈസ്കൂളും ഹയർ സെക്കൻഡറിയും ചേർത്തുള്ള ഏകോപിത സ്കൂൾ സംവിധാനത്തിൽ അക്കാദമിക് കാര്യങ്ങൾക്കൊപ്പം സ്കൂളിെൻറ ഭരണച്ചുമതല കൂടി കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ പ്രിൻസിപ്പൽമാരുടെ ജോലിഭാരം വർധിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ജോലിഭാരം എട്ട് പീരിയഡായി കുറച്ചത്.
പ്രിൻസിപ്പൽ പഠിപ്പിക്കേണ്ട വിഷയത്തിൽ എട്ട് പീരിയഡ് കഴിച്ചുവരുന്ന പീരിയഡുകൾ പഠിപ്പിക്കുന്നതിനായി അേത വിഷയത്തിൽ സ്കൂളിൽ പീരിയഡ് കുറവുള്ള ജൂനിയർ അധ്യാപകർ ഉണ്ടെങ്കിൽ 14 പീരിയഡുവരെ അവർക്ക് നൽകി ക്രമീകരിക്കണം.
ഇങ്ങനെ ജൂനിയർ അധ്യാപകർ ലഭ്യമല്ലെങ്കിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ അടുത്ത അധ്യയനവർഷം മുതൽ നിയമിക്കാനും അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.