തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ( 17-ാം ബാച്ച്) യും ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്റെ (8-ാം ബാച്ച്) യും രജിസ്ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ 2023 മാർച്ച് 15 വരെ അപേക്ഷിക്കാം.
മാർച്ച് 16 മുതൽ 31വരെ 50 രൂപ ഫൈനോടെയും ഏപ്രിൽ 1 മുതൽ 29 വരെ 200 രൂപ സൂപ്പർഫൈനോടെയും രജിസ്ട്രേഷൻ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കായി രജിസ്റ്റർ ചെയ്യാം. പത്താംതരം വിജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പത്താംതരത്തിന് 1950 രൂപയും ഹയർ സെക്കൻഡറിക്ക് 2600 രൂപയുമാണ് ഫീസ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡേഴ്സ് എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് പ്രതിമാസ സ്കോളർഷിപ്പും നൽകും. വിശദവിവരങ്ങൾക്ക് www.literacymissionkerala.org വെബ്സൈറ്റ് സന്ദർശിക്കുകയോ സാക്ഷരതാമിഷൻ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.